Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മയാമിയിലെ മെസ്സിയുടെ കൈപിടിച്ച് ന്യൂവൽസിലെ കുഞ്ഞു മെസ്സി..!'; സൗഹൃദ മത്സരത്തിന് മയാമിയുടെ വേറിട്ട വരവേൽപ്പ്

text_fields
bookmark_border
മയാമിയിലെ മെസ്സിയുടെ കൈപിടിച്ച് ന്യൂവൽസിലെ കുഞ്ഞു മെസ്സി..!; സൗഹൃദ മത്സരത്തിന് മയാമിയുടെ വേറിട്ട വരവേൽപ്പ്
cancel

ഫ്ലോറിഡ: ഇന്റർമയാമിയുടെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിലെ അവസാന പോരാട്ടം നാളെ ഫ്ലോറിഡയിൽ നടക്കും. അർജന്റീനൻ ക്ലബായ ന്യൂവൽസാണ് എതിരാളികൾ. പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ഏറെയും വൻ ദുരന്തമായി തീർന്നെങ്കിലും മയാമിക്ക് ന്യൂവൽസുമായുള്ള മത്സരം കുറച്ച് സ്പെഷ്യലാണ്.

മയാമിയുടെ സൂപ്പർതാരം ലയണൽ മെസ്സിയുടെ കൗമാര കാലത്തെ ക്ലബുകളിലൊന്നാണ് ന്യൂവൽസ്. തന്റെ പഴയ ക്ലബിനെ മെസ്സി നേരിടാനൊരുങ്ങുന്നു എന്നത് തന്നെയാണ് ഇതിന്റെ മുഖ്യ ആകർഷണം. മത്സരത്തെ വളരെ വ്യത്യസ്തമായ രീതിയിൽ സ്വാഗതം ചെയ്ത് ഇന്റർ മയാമിയും രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് മത്സരം.

മയാമി ജഴ്സിയിൽ സാക്ഷാൽ മെസ്സി ന്യൂവൽസിന്റെ ജഴ്സിയണിഞ്ഞ കുഞ്ഞു മെസ്സിയുടെ കൈപിടിച്ച് നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മത്സരത്തെ വരവേൽക്കുന്നത്. 1995 മുതൽ 2000 വരെ ന്യൂവൽസ് ഓൾഡ് ബോയ്സിലാണ് മെസ്സി പന്തു തട്ടിയിരുന്നത്. തുടർന്നാണ് ബാഴ്സലോണയുടെ യൂത്ത് ടീമിലും സീനിയർ ടീമിലും മെസ്സി നിറഞ്ഞാടുന്നത്.

അതേസമയം, പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമാണ് ഇന്റർമയാമി നേടിയത്. ഒരു സമനിലയും അഞ്ചു തോൽവിയുമാണ് മയാമി ഏറ്റുവാങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inter Miami- Newells friendly match tomorrow
Next Story