Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ഗോളിന് പിറകിൽനിന്ന് മൂന്നെണ്ണം തിരിച്ചടിച്ച് ഇന്റർ മയാമി

text_fields
bookmark_border
രണ്ട് ഗോളിന് പിറകിൽനിന്ന് മൂന്നെണ്ണം തിരിച്ചടിച്ച്   ഇന്റർ മയാമി
cancel

ന്യൂയോർക്: മേജർ ലീഗ് സോക്കർ മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ഇന്റർ മയാമിയുടെ ഉജ്ജ്വല തിരിച്ചുവരവ്. മോൺട്രിയലിന്റെ മൈതാനത്ത് ബ്രൈസ് ഡ്യൂകും (22) ജൂൾസ് വിൽസന്റും (32) നേടിയ ഗോളുകൾ ആതി‍ഥേയരെ മുന്നിലെത്തിച്ചു.

ലയണൽ മെസ്സിയും ലൂയിസ് സുവാരസും മുന്നേറ്റം നയിച്ച കളിയുടെ 44ാം മിനിറ്റിൽ മറ്റിയസ് റോജസ് മയാമിക്കായി ആദ്യ ഗോൾ സ്കോർ ചെയ്തു. ആദ്യ പകുതി തീരാനിരിക്കെ സുവാരസ് (45+3) സമനിലയും പിടിച്ചു. 59ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമാഷിയുടെ വകയായിരുന്നു വിജയഗോൾ. 13 മത്സരങ്ങളിൽ 27 പോയന്റുമായി മയാമി ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inter Miami Fight Back In Montreal
Next Story