പരിക്കേറ്റ മെസ്സിയുടെ തിരിച്ചുവരവിൽ പ്രതികരിച്ച് ഇന്റർമയാമി
text_fieldsലയണൽ മെസ്സി
ഫ്ലോറിഡ: ഇതിഹാസതാരം ലയണൽ മെസ്സിയുടെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇന്റർമയാമി. മെസ്സിക്ക് പേശിക്ക് പരിക്കേറ്റുവെന്നാണ് ഇന്റർമയാമി അറിയിച്ചിരിക്കുന്നത്. എന്നാൽ, മെസ്സി എപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ക്ലബ് അധികൃതർ തയാറായിട്ടില്ല.
ലീഗ്സ് കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ 11ാം മിനിറ്റിൽ മെസ്സിക്ക് പരിക്കേറ്റിരുന്നു. മെസ്സിയുടെ പേശിക്കാണ് പരിക്കേറ്റതെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചികിത്സകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഇന്റമയാമി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സൂപ്പർതാരം ലയണൽ മെസ്സി പരിക്കേറ്റ് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ കളം വിട്ടെങ്കിലും ലീഗ്സ് കപ്പിൽ ഷൂട്ടൗട്ടിൽ ഇന്റർമയാമി ജയം പിടിച്ചെടുത്തിരുന്നു. മെക്സിക്കൻ ക്ലബ് നെകാക്സയെയാണ് മയാമി വീഴ്ത്തിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. 5-4 എന്ന സ്കോറിനാണ് മയാമിയുടെ ജയം. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന ലീഗ്സ് കപ്പ് ഗ്രൂപ്പ് റൗണ്ടിൽ മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ നെകാക്സയുടെ ബോക്സിലേക്ക് ഡ്രിബിൾ ചെയ്ത് മുന്നേറുന്നതിനിടെ എതിർ താരങ്ങൾ മെസ്സിയെ വീഴ്ത്തി.
പേശികൾക്ക് പരിക്കേറ്റ മെസ്സി കളി തുടർന്നെങ്കിലും ഓടാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പിന്നാലെ ഗ്രൗണ്ടിൽ കിടന്ന താരം വൈദ്യസഹായം തേടിയതിനുശേഷമാണ് കളംവിട്ടത്. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ജോഡി ആൽബ നേടിയ ഗോളിലാണ് മയാമി മത്സരം ഷൂട്ടൗട്ടിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

