Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​സ്റ്റേവോ​ക്ക്...

എ​സ്റ്റേവോ​ക്ക് പ​രി​ക്ക്; ബ്ര​സീ​ലി​ന് തി​രി​ച്ച​ടി

text_fields
bookmark_border
എ​സ്റ്റേവോ​ക്ക് പ​രി​ക്ക്; ബ്ര​സീ​ലി​ന് തി​രി​ച്ച​ടി
cancel

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലേ​ക്ക് നാ​ളു​ക​ളു​ടെ മാ​ത്രം കാ​ത്തി​രി​പ്പ് അ​വ​ശേ​ഷി​ക്ക​വെ ബ്ര​സീ​ലി​ന് തി​രി​ച്ച​ടി​യാ​യി ചെ​ൽ​സി വി​ങ്ങ എ​സ്റ്റേ​വോ വി​ല്യ​ന്റെ പ​രി​ക്ക്. ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ഞ്ച​സ്റ്റ​ർ യൂ​നൈ​റ്റ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഏ​റ്റ പ​രി​ക്ക് താ​ര​ത്തി​ന്റെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​വു​മെ​ന്നാ​ണ് സൂ​ച​ന. ​കാ​ൽ​വ​ണ്ണ​ക്ക് പ​രി​ക്കേ​റ്റ എ​സ്റ്റേവോ​ക്ക് ജൂ​ൺ-​ജൂ​ലൈ മാ​സ​ത്തി​ന് മു​മ്പാ​യി ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കാ​നാ​വു​മോ​യെ​ന്ന് സം​ശ​യ​മാ​ണ്. ക്ല​ബ് സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ താ​ര​ത്തി​ന് ന​ഷ്ട​മാ​വു​മെ​ന്ന് ചെ​ൽ​സി കോ​ച്ച് ക​ലം മ​ക്ഫാ​ർ​ലെ​യ്ൻ പ​റ​ഞ്ഞു. 19കാ​ര​നാ​യ എ​സ്റ്റേവോ മ​ത്സ​ര​ത്തി​ൽ 16 മി​നി​റ്റ് ക​ളി​ച്ച ശേ​ഷം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ബ്രൈ​റ്റ​ണി​നെ​തി​രെ താ​രം ക​ളി​ച്ചി​രു​ന്നി​ല്ല. പാ​ൽ​മി​റ​സി​ൽ​നി​ന്നും ഈ ​സീ​സ​ണി​ൽ ടീ​മി​ലെ​ത്തി​യ താ​രം എ​ട്ടു ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യു​ടെ ബ്ര​സീ​ൽ ലോ​ക​ക​പ്പ് ടീ​മി​ലും ഉ​റ​പ്പി​ച്ച പേ​രാ​യി​രു​ന്നു കൗ​മാ​ര​ക്കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazil Football TeamFootball NewsInjuryFIFA 2026
News Summary - Injury Blow for Brazil: Wonderkid Estevão Willian Doubtful for 2026 World Cup
Next Story