Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് യോഗ്യത: അര്‍ജൻറീന ടീമിനെ പ്രഖ്യാപിച്ചു; പരിക്കേറ്റ മെസ്സി ടീമിൽ

text_fields
bookmark_border
ലോകകപ്പ് യോഗ്യത: അര്‍ജൻറീന ടീമിനെ പ്രഖ്യാപിച്ചു; പരിക്കേറ്റ മെസ്സി ടീമിൽ
cancel

​േ​ബ്വനസ്​ ഐറിസ്: ഈ മാസം നടക്കുന്ന ഉറുഗ്വേക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 34 അംഗ അര്‍ജൻറീന ടീമിനെ പ്രഖ്യാപിച്ചു. കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുളള സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിലുണ്ട്. ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് കോച്ച് സ്‌കലോണി ടീം പ്രഖ്യാപിച്ചത്.

പരിക്ക് മാറി തിരിച്ചെത്തിയ യുവൻറസ് താരം ഡിബാല ടീമിലുണ്ട്. നവംബര്‍ 12ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരെയുമാണ് അര്‍ജൻറീനയുടെ മല്‍സരങ്ങള്‍. ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ 11 മത്സരങ്ങളിൽ നിന്ന് അർജൻറീന 25 പോയിൻറ് നേടിയിട്ടുണ്ട്. രണ്ട് വിജയങ്ങൾ കൂടി നീലപ്പടക്ക് നേടാനായാൽ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Injured Lionel Messi Called Up for Argentina FIFA World Cup Qualifiers
Next Story