Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇനിയസ്റ്റ ഇനി കോച്ച്​;...

ഇനിയസ്റ്റ ഇനി കോച്ച്​; അരങ്ങേറ്റം ഗൾഫ് യുനൈറ്റഡിൽ

text_fields
bookmark_border
ഇനിയസ്റ്റ ഇനി കോച്ച്​; അരങ്ങേറ്റം ഗൾഫ് യുനൈറ്റഡിൽ
cancel

ദുബൈ: വിഖ്യാത സ്പാനിഷ്​ ഫുട്​ബാളർ ആന്ദ്രേ ഇനിയസ്റ്റ പരിശീലക വേഷത്തിലേക്ക്​. ​കോച്ചായുള്ള അരങ്ങേറ്റത്തിൽ ദുബൈ ആണ്​ മുൻ ബാഴ്​സലോണ താരത്തിന്‍റെ തട്ടകം. യു.എ.ഇയിലെ മുൻനിര ക്ലബായ ഗൾഫ് യുനൈറ്റഡ് എഫ്‌.സിയുടെ മുഖ്യ പരിശീലകനായി ഇനിയസ്റ്റ കരാറൊപ്പിട്ടു. ഇതിഹാസ താരത്തെ പരിശീലകനായി നിയമിച്ച വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്​.

ഫിഫ ലോകകപ്പ്, യൂറോ ചാമ്പ്യൻഷിപ്പ്, നിരവധി ചാമ്പ്യൻസ് ലീഗ്, സ്പാനിഷ്​ ലീഗ്​ കിരീടങ്ങൾ ഉൾപ്പെടെ ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ഇനിയേസ്റ്റ. ലയണൽ മെസ്സിക്കും ചാവി ഹെർണാണ്ടസിനുമൊപ്പം ബാഴ്​സയുടെ സുവർണ കാലത്തിലേക്ക്​ മധ്യനിരയിൽനിന്ന്​ കരുക്കൾ നീക്കിയ ആന്ദ്രേ, 2010ൽ സ്​പെയിൻ വിശ്വകിരീടത്തിൽ മുത്തമിടുമ്പോൾ കലാശക്കളിയിൽ നിർണായകഗോൾ നേടി വിജയശിൽപിയായി.

ദുബൈയിൽ പരിശീലകനായുള്ള വേഷപ്പകർച്ചയിൽ ഇനി​യസ്റ്റ ഏതുവിധം തിളങ്ങുമെന്നത്​ ലോകഫുട്​ബാൾ ഇനി ഉറ്റുനോക്കും. യുവാക്കളുടെ വികാസവും കളിക്കാരുടെ ദീർഘകാല വളർച്ചയും ലക്ഷ്യമിട്ടുള്ള ഗൾഫ് യുനൈറ്റഡിന്‍റെ പ്രതിബദ്ധതയാണ് ഈ റോൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘പുതിയ അധ്യായം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുനൈറ്റഡ് എഫ്‌.സിയെന്ന്​ എനിക്ക് തോന്നുന്നൂ. ഫുട്ബാൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിങ്ങിലൂടെയും, പഠനത്തിലൂടെയും മുന്നോട്ട് പോകാൻ ആഗ്രഹവും കഴിവുമുള്ള യുവതാരങ്ങൾക്കൊപ്പം എല്ലാ ദിവസവും പ്രവർത്തിക്കുന്നതിലൂടെ ഫുട്ബാളിന് എന്തെങ്കിലും തിരിച്ചുനൽകണം’ - 41-കാരനായ ഇനിയസ്റ്റ പറഞ്ഞു. തന്റെ പ്രൊഫഷണൽ കളിജീവിതത്തിലെ അവസാന സീസൺ യു.എ.ഇയിലെ ‘എമിറേറ്റ്സ് ക്ലബ് എഫ്‌സി’ക്കൊപ്പമാണ് അ​ദ്ദേഹം ചെലവഴിച്ചത്, അതിനുശേഷമാണ് അദ്ദേഹം ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

2019ൽ സ്ഥാപിതമായ ഗൾഫ് യുനൈറ്റഡ്, യു.എ.ഇയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഫുട്ബാൾ ക്ലബുകളിലൊന്നാണ്​. യു.എ.ഇ ഫസ്റ്റ് ഡിവിഷനിൽ മത്സരിക്കുന്ന ഗൾഫ് യുനൈറ്റഡിനാണ് ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞ ടീമുള്ളത്. രാജ്യത്തിന്റെ ഫുട്ബാൾ ചരിത്രത്തിൽ തുടർച്ചയായ സീസണുകളിൽ ലീഗ് കിരീടങ്ങളും പ്രൊമോഷനുകളും നേടുന്ന ആദ്യ ക്ലബായി ഗൾഫ് യുനൈറ്റഡ് മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coachiniestagulf
News Summary - Iniesta begins coaching stint at Gulf United
Next Story