Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഞാൻ അത്​ വീണ്ടും...

'ഞാൻ അത്​ വീണ്ടും വീണ്ടും കാണുകയാണ്'; അലിസൺ ബെക്കറിന്‍റെ ​ഹെഡ്ഡറിനെ പുകഴ്​ത്തി ഇന്ത്യൻ ഗോൾകീപ്പർ

text_fields
bookmark_border
Gurpreet Singh Sandhu - Alisson Becker
cancel

ന്യൂഡൽഹി: ഫുട്​ബാളിൽ അധികം കണ്ട്​ പരിചയമില്ലാത്ത ഒരു കാഴ്ചക്കാണ്​​ കഴിഞ്ഞ ദിവസം ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ സാക്ഷ്യം വഹിച്ചത്​. ലിവർപൂളി​െൻറ ചാമ്പ്യൻസ്​ ലീഗ്​​ പ്രതീക്ഷകൾ അണയാതെ കാക്കാൻ മുൻധാരണകളെയൊക്കെ ത​െൻറ ​ഗോൾലൈനിലുപേക്ഷിച്ച്​ എതിരാളികളുടെ നിയന്ത്രണഭൂമിയിലേക്ക്​ ഗോളിയായ അലിസൺ നടന്നെത്തു​േമ്പാൾ അദ്​​ഭുതങ്ങൾ പിറക്കുമെന്ന്​ കരുതിയവർ വിരളം. എന്നാൽ ഗോളിമാർ ഗോളടിച്ച അപൂർവ ചരിത്രത്തി​െൻറ മറ്റൊരാവർത്തനം അവിടെ പിറന്നു.

വെസ്റ്റ്​ബ്രോംവിച്​ ആൽബിയനെതിരെയായിരുന്നു അലിസണിന്‍റെ വിജയഗോൾ. മത്സരത്തിൽ 2-1ന്​ വിജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ്​ ലീഗ്​ പ്രതീക്ഷ നിലനിർത്തി. അലിസണിന്‍റെ ഗോൾ കണ്ട്​ ആവേശം കൊണ്ടവർ നിരവധിയാണ്​, അതിൽ ഒരാളാണ്​ ഇന്ത്യൻ ഗോൾകീപ്പറായ ഗുർപ്രീത്​ സിങ്​ സന്ധു.

'ഞാൻ അദ്ദേഹത്തിന്‍റെ ഹെഡ്ഡർ വീണ്ടും വീണ്ടും കാണുകയാണ്​. പന്ത് കൃത്യസ്​ഥലത്തേക്ക്​ പറന്നെത്തുകയും അലിസൺ അതി വിദഗ്​ധമായി അത്​ വലയിലാക്കുകയും ചെയ്​തു. എന്തൊരു ഹെഡ്ഡർ! പരിശീലന സമയത്ത്​ ഇത്​ പതിവായി ചെയ്യുന്നുണ്ടെങ്കിൽ അവൻ വളരെ സ്​പെഷ്യലാണെന്ന്​ സമ്മതിക്കണം' -സന്ധു അഭിപ്രായപ്പെട്ടു.

അലിസണിന്‍റെ മാതൃക കളിക്കളത്തിൽ പിന്തുടരുമോ എന്ന ചോദ്യത്തിന്​ അത് ഒരിക്കലും ചെയ്യേണ്ടി വരില്ലെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നായിരുന്നു സന്ധുവിന്‍റെ മറുപടി. ഇന്ത്യൻ ടീമിലോ ബംഗളൂരു എഫ്​.സിക്കോ വേണ്ടി കളിക്കു​േമ്പാൾ ഒരുപക്ഷേ സാഹചര്യം അത്​ ആവശ്യപ്പെടു​കയാണെങ്കിൽ താൻ അത്​ ഛേത്രിക്ക്​ കൈമാറുമെന്നും ഹെഡ്ഡറുകളുടെ കാര്യത്തിൽ മികവ്​ അവനാണെന്നും സന്ധു അഭിപ്രായപ്പെട്ടു.

'ഹെഡ്ഡറുകളെ അപേക്ഷിച്ച്​ ഷോട്ടുകൾ ഉതിർക്കു​ന്നതിലാണ്​ ഞാൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്​. ആധുനിക ഗോൾകീപ്പറുടെ കാലുകളും മികച്ചതായിരിക്കേണ്ടത്​ സുപ്രാധാനമാണ്​. ഗോൾകീപ്പർ പന്ത്​ തടുക്കുന്ന ആൾ മാത്രമാണെന്ന കാലമൊക്കെ കഴിഞ്ഞു' -അർജുന അവാർഡ്​ ജേതാവായ സന്ധു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gurpreet singh sandhuheaderalisson becker
News Summary - indian goalkeeper Gurpreet Singh Sandhu praising Alisson Becker header Goal
Next Story