Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ മത്സരങ്ങൾ ഖത്തറിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് ഖത്തർ വേദിയാവും. ഗ്രൂപ്പ് 'ഇ'യിൽ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളുള്ളത്.
കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിൽ കളിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ മത്സരങ്ങളെല്ലാം ജൂണിൽ ഒറ്റ വേദിയിൽ നടത്തും. 2022 ലോകകപ്പ്, 2023 ഏഷ്യാകപ്പ് മത്സരങ്ങൾക്കുള്ള യോഗ്യതാ റൗണ്ടാണിത്. നിലവിൽ ഗ്രൂപ്പിൽ മൂന്ന് പോയൻറുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറും (16), ഒമാനുമാണ് (12) ഒന്നും രണ്ടും സ്ഥാനത്ത്. 2019 നവംബറിലാണ് യോഗ്യതാ റൗണ്ടിൽ അവസാനമായി മത്സരങ്ങൾ നടന്നത്.
Next Story

