Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ഫുട്ബാൾ ടീം ഒമാനോടും യു.എ.ഇയോടും ഏറ്റുമുട്ടും
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ഒമാൻ, യു.എ.ഇ എന്നിവരുമായി സൗഹൃദ മത്സരം കളിക്കും. ഒമാനുമായുള്ള മത്സരം മാർച്ച് 25നും യു.എ.ഇയുമായുള്ള മത്സരം മാർച്ച് 29നുമായിരിക്കുമെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. രണ്ടുമത്സരങ്ങളും ദുബൈയിലാകും അരങ്ങേറുക.
2019 നവംബറിലാണ് ഇന്ത്യൻ ഫുട്ബാൾ ടീം അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ഖത്തർ ലോകകപ്പിന്റെ യോഗ്യത റൗണ്ട് മത്സരത്തിലായിരുന്നു അത്. ഐ.എസ്.എൽ അവസാനിച്ച ശേഷം മാർച്ച് 15ന് താരങ്ങൾ ഇന്ത്യൻ ക്യാമ്പിലെത്തും.
Next Story

