Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ടീം ദുബൈയിൽ; ആഷിഖും മഷ്ഹൂറും ടീമിലെ മലയാളികൾ
text_fieldsbookmark_border
ദുബൈ: ലോകകപ്പ് ഫുട്ബാൾ യോഗ്യതമത്സരങ്ങൾക്കു മുന്നോടിയായി സന്നാഹ ക്യാമ്പിനും സൗഹൃദ മത്സരങ്ങൾക്കുമായി ഇന്ത്യൻ ടീം ദുബൈയിലെത്തി. 27 അംഗ സംഘമാണ് കോച്ച് ഇഗോർ സ്റ്റിമാക്കിെൻറ നേതൃത്വത്തിലെത്തിയത്. പരിശീലന ക്യാമ്പ് ദുബൈയിൽ തുടരും. മാർച്ച് 25ന് ഒമാനെയും 29ന് യു.എ.ഇയെയും സൗഹൃദമത്സരത്തിൽ നേരിടും. കോവിഡ് പോസിറ്റിവായ ക്യാപ്റ്റൻ സുനിൽ േഛത്രി ടീമിൽ ഇല്ല. ബംഗളൂരുവിെൻറ ആഷിഖ് കുരുണിയനും നോർത്ത് ഈസ്റ്റ് യുനൈറ്റഡിെൻറ മഷ്ഹൂർ ശെരീഫുമാണ് ടീമിലെ മലയാളി താരങ്ങൾ. 2019 നവംബറിനുശേഷം ആദ്യമായാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.
Next Story

