Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ഇ​ന്‍റ​ര്‍‌​കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ്: സ​ഹ​ലും ആ​ഷി​ഖും ടീ​മി​ൽ

text_fields
bookmark_border
ഇ​ന്‍റ​ര്‍‌​കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ്: സ​ഹ​ലും ആ​ഷി​ഖും ടീ​മി​ൽ
cancel

ഡ​ൽ​ഹി: ഇ​ന്‍റ​ര്‍‌​കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ് ഫു​ട്ബാ​ളി​നു​ള്ള 27 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​ൽ സ​ഹ​ല്‍ അ​ബ്‌​ദു​ല്‍ സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും ഇ​ടം നേ​ടി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍നി​ന്ന് സ​ഹ​ലി​നു പു​റ​മെ ജീ​ക്‌​സ​ണ്‍ സി​ങ്ങും ടീ​മി​ലു​ണ്ട്. ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് ഇ​ന്‍റ​ര്‍‌​കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. 18നാ​ണ് ഫൈ​ന​ല്‍. ഒ​ഡി​ഷ​യി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ല്‍ മം​ഗോ​ളി​യ​യാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ​തി​രാ​ളി​ക​ള്‍. വി​ശാ​ല്‍ കൈ​ത്ത്, മ​ന്‍വീ​ര്‍ സി​ങ്, ഗ്ലാ​ന്‍ മാ​ര്‍ട്ടി​ന്‍സ്, യാ​സി​ര്‍ മു​ഹ​മ്മ​ദ്, റോ​ഷ​ന്‍ സി​ങ് എ​ന്നി​വ​ര്‍ പ​രി​ക്കു​മൂ​ലം സ്‌​ക്വാ​ഡി​ന് പു​റ​ത്താ​യി. ഇ​ന്‍റ​ര്‍‌​കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​നു​ശേ​ഷം ജൂ​ണ്‍ 21 മു​ത​ല്‍ ജൂ​ലൈ നാ​ലു​വ​രെ ബം​ഗ​ളു​രു ശ്രീ​ക​ണ്‌​ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ സാ​ഫ് ചാ​മ്പ്യ​ന്‍ഷി​പ് ന​ട​ക്കും.

ടീം- ​ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍: ഗു​ര്‍പ്രീ​ത് സി​ങ് സ​ന്ദു, അ​മ​രീ​ന്ദ​ര്‍ സി​ങ്, ഫു​ര്‍ബ ല​ച്ചെ​ന്‍പാ. പ്ര​തി​രോ​ധം: സു​ഭാ​ശി​ഷ് ബോ​സ്, പ്രീ​തം കോ​ട്ടാ​ല്‍, സ​ന്ദേ​ശ് ജി​ങ്കാ​ന്‍, അ​ന്‍വ​ര്‍ അ​ലി, ആ​കാ​ശ് മി​ശ്ര, മെ​ഹ്‌​ത്താ​ബ് സി​ങ്, രാ​ഹു​ല്‍ ബേ​ക്കേ. മ​ധ്യ​നി​ര: ലി​സ്റ്റ​ണ്‍ കൊ​ളാ​ക്കോ, ആ​ഷി​ഖ് കു​രു​ണി​യ​ന്‍, സു​രേ​ഷ് സി​ങ് വാ​ങ്‌​ജം, രോ​ഹി​ത് കു​മാ​ര്‍, ഉ​ദാ​ന്ത സി​ങ്, അ​നി​രു​ദ്ധ് ഥാ​പ്പ, മ​ഹേ​ഷ് സി​ങ്, നി​ഖി​ല്‍ പൂ​ജാ​രി, ജീ​ക്‌​സ​ണ്‍ സി​ങ്, സ​ഹ​ല്‍ അ​ബ്‌​ദു​ല്‍ സ​മ​ദ്, ലാ​ല​ങ്‌​മാ​വി​യ, ലാ​ലി​യ​ന്‍സ്വാ​ല ചാ​ങ്‌​തേ, റൗ​ളി​ല്‍ ബോ​ര്‍ജ​സ്, ന​ന്ദ​കു​മാ​ര്‍ ശേ​ഖ​ര്‍. മു​ന്നേ​റ്റ​നി​ര: സു​നി​ല്‍ ഛേത്രി, ​റ​ഹീം അ​ലി, ഇ​ഷാ​ന്‍ പ​ണ്ഡി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Football teamashique kuruniyanIntercontinental CupSahal Abdul Samad
News Summary - Indian Football team for Hero Intercontinental Cup
Next Story