Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൗ​ഹൃ​ദ മ​ത്സ​രം...

സൗ​ഹൃ​ദ മ​ത്സ​രം ഒട്ടും സൗ​ഹൃ​ദമായില്ല; ഇ​ന്ത്യ​യെ 6-0ത്തി​ന്​ തകർത്ത്​​​ യു.​എ.​ഇ

text_fields
bookmark_border
സൗ​ഹൃ​ദ മ​ത്സ​രം ഒട്ടും സൗ​ഹൃ​ദമായില്ല; ഇ​ന്ത്യ​യെ 6-0ത്തി​ന്​ തകർത്ത്​​​ യു.​എ.​ഇ
cancel

ദു​ബൈ: ഒ​മാ​നെ ത​ള​ച്ച​തി​‍െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ യു.​എ.​ഇ​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ക്കു​ തെ​റ്റി. ഒട്ടും 'സൗഹൃദമാകാത്ത' സൗഹൃദമത്സരത്തിൽ ഇന്ത്യയെ യു.എ.ഇ നാണംകെടുത്തുകയായിരുന്നു. പു​തി​യ ടീ​മു​മാ​യി പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി​യ ഇ​ഗോ​ർ സ്​​റ്റി​മാ​ക്കി​ന്​ പി​ഴ​ച്ച​പ്പോ​ൾ യു.​എ.​ഇ ഇ​ന്ത്യ​യെ 6-0ത്തി​ന്​ ത​ക​ർ​ത്തു.

ഒ​മാ​നെ​തി​രെ ഇ​റ​ങ്ങി​യ ടീ​മി​ൽ എ​ട്ടു മാ​റ്റ​ങ്ങ​ളാ​ണ്​ കോ​ച്ച്​ സ്​​റ്റി​മാ​ക്​​ വ​രു​ത്തി​യ​ത്. പു​തി​യ താ​ര​ങ്ങ​ൾ ഒ​ത്തി​ണ​ക്കം ക​ണ്ടെ​ത്താ​ൻ തു​ട​ക്ക​ത്തി​ലേ പാ​ടു​പെ​ട്ടു. മ​ധ്യ​നി​ര​ക്ക്​ പ​ന്ത്​ ക​ണ്ണി​ചേ​ർ​ക്കാ​നേ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​യു​ടെ പോ​രാ​യ്​​മ മ​ന​സ്സി​ലാ​ക്ക​യ യു.​എ.​ഇ ഇ​രു വി​ങ്ങു​ക​ളി​ലൂ​ടെ​യും ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു. മ​ല​യാ​ളി താ​രം മ​ഷൂ​ർ ശ​രീ​ഫും സു​രേ​ഷ്​ വാ​ങ്​​യാം സി​ങ്ങു​മാ​ണ്​ പ്ര​തി​രോ​ധം കാ​ത്ത​ത്. 12ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ​ത്തി​ലെ വി​ള്ള​ൽ നോ​ക്കി ന​ട​ത്തി​യ നീ​ക്ക​മാ​ണ്​ ആ​ദ്യ ഗോ​ളി​ലേ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്.

സ്​​ട്രൈ​ക്ക​ർ അ​ലി മ​ബ്​​ഖൂ​ത്ത്​ ഗു​ർ​പ്രീ​ത്​ സി​ങ്ങി​നെ കാ​ഴ്​​ച​ക്കാ​ര​നാ​ക്കി പ​ന്ത്​ വ​ല​യി​ലാ​ക്കി. 32ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ൽ യു.​എ.​ഇ വീ​ണ്ടും മു​ന്നി​ലെ​ത്തി. 60ാം മി​നി​റ്റി​ൽ മ​റ്റൊ​രു ഗോ​ളു​മാ​യി അ​ലി ഹാ​ട്രി​ക്​ തി​ക​ച്ചു. പ്ര​തി​രോ​ധ​വീ​ഴ്​​ച തു​ട​ർ​ന്ന​പ്പോ​ൾ, യു.​എ.​ഇ വീ​ണ്ടും ഗോ​ള​ടി​ച്ചു. ഖ​ലീ​ൽ ഇ​ബ്രാ​ഹീം (65), ഫാ​ബി​യോ ലി​മ (72), സെ​ബാ​സ്​​റ്റ്യ​ൻ ട​ഗ്ലി​യാ​ബെ (84) എ​ന്നി​വ​രാ​ണ്​ മ​റ്റു സ്​​കോ​റ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballIndia vs UAE
Next Story