Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​ർ​ദേ​ക ക​പ്പ്...

മെ​ർ​ദേ​ക ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ന്ത്യ ഇ​ന്ന് മ​ലേ​ഷ്യ​ക്കെ​തി​രെ

text_fields
bookmark_border
Indian Football Team Under Training
cancel
camera_alt

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ക്വാ​ലാ​ലം​പു​ർ: ഐ.​എ​സ്.​എ​ൽ തി​ര​ക്കി​ന് ഇ​ട​വേ​ള ന​ൽ​കി മ​ലേ​ഷ്യ​യി​ലെ​ത്തി‍യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച മെ​ർ​ദേ​ക ക​പ്പ് ഫു​ട്ബാ​ളി​ൽ ആ​ദ്യ മ​ത്സ​രം. ക്വാ​ലാ​ലം​പു​ർ ബു​കി​ത് ജ​ലീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ക​ളി​യി​ൽ ആ​തി​ഥേ​യ​രാ​ണ് എ​തി​രാ​ളി​ക​ൾ. ഫ​ല​സ്തീ​ൻ പി​ന്മാ​റി​യ​തോ​ടെ മൂ​ന്ന് ടീ​മു​ക​ളും ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​മാ​യി ചു​രു​ങ്ങി​യ ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ൽ ഒ​ക്ടോ​ബ​ർ 17നാ​ണ്. ഫ​ല​സ്തീ​നി​ല്ലാ​ത്ത​തി​നാ​ൽ ബൈ ​ല​ഭി​ച്ച ത​ജി​കി​സ്താ​നാ​യി​രി​ക്കും ഇ​ന്ന് ജ​യി​ക്കു​ന്ന​വ​രു​ടെ എ​തി​രാ​ളി​ക​ൾ. മ​ലേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യാ​ൽ ഇ​ന്ത്യ​ക്ക് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ത​ജി​കി​സ്താ​നെ നേ​രി​ടാ​മെ​ന്ന് ചു​രു​ക്കം.

ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ര​ണ്ടാം നി​ര​യു​മാ​യി പോ​യി​ട്ടും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ​ത് ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ക്കി​നെ സം​ബ​ന്ധി​ച്ച് നേ​ട്ടം ത​ന്നെ​യാ​ണ്. ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യും ഡി​ഫ​ൻ​ഡ​ർ സ​ന്ദേ​ശ് ജി​ങ്കാ​നും മാ​ത്ര​മാ​യി​രു​ന്നു കൂ​ട്ട​ത്തി​ൽ പ​രി​ച​യ സ​മ്പ​ന്ന​ർ. ത്രി​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്റി​ലും സാ​ഫ് ക​പ്പി​ലും ഇ​ന്റ​ർ കോ​ണ്ടി​ന​ന്റ​ൽ ക​പ്പി​ലും കി​രീ​ടം നേ​ടി​യ ഇ​ന്ത്യ ഈ​യ്യി​ടെ ഇ​റാ​ഖി​ൽ നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത കി​ങ്സ് ക​പ്പി​ൽ പ​ക്ഷേ അ​വ​സാ​ന സ്ഥാ​ന​ത്താ​യി. താ​ര​ത​മ്യേ​ന മി​ക​ച്ച റാ​ങ്കു​കാ​രാ​യ ഇ​റാ​ഖി​നോ​ട് പൊ​രു​തി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ത​മ്മി​ൽ മു​മ്പ് 24 ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്.

പ​ത്തി​ൽ മ​ലേ​ഷ്യ​യും ഏ​ഴി​ൽ ഇ​ന്ത്യ​യും ജ​യി​ച്ച​പ്പോ​ൾ ബാ​ക്കി മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 2011ന​വം​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി ഇ​രു ടീ​മും മു​ഖാ​മു​ഖം വ​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ന​ട​ന്ന ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്ന് സ​മ​നി​ല‍യി​ലാ​വു​ക​യും (1-1) ര​ണ്ടാ​മ​ത്തേ​ത് ഇ​ന്ത്യ (3-2) ജ​യി​ക്കു​ക​യും ചെ​യ്തു. മി​നി ഏ​ഷ്യ ക​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ർ​ദേ​ക ക​പ്പി​ൽ 2001ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി പ​ങ്കെ​ടു​ത്ത​ത്. അ​ന്ന് ഗ്രൂ​പ് റൗ​ണ്ടി​ൽ പു​റ​ത്താ​യി.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ നി​ല​വി​ൽ 102ലും ​മ​ലേ​ഷ്യ 134ലു​മാ​ണ്. ഈ ​മു​ൻ​തൂ​ക്ക​വും സ​മീ​പ​കാ​ല പ്ര​ക​ട​ന​ങ്ങ​ളും ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. ഇ​ക്കു​റി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​തെ മ​ലേ​ഷ്യ​ൻ സം​ഘം മെ​ർ​ദേ​ക ക​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​തി​ന് ക്വാ​ലാ​ലം​പു​രി​ലെ​ത്തി ഇ​ന്ത്യ​ൻ ടീ​മും പ​രി​ശീ​ല​ന​ത്തി​ൽ മു​ഴു​കി. പ​രി​ക്കേ​റ്റ മ​ല​യാ​ളി താ​രം ആ​ഷി​ക് കു​രു​ണി​യ​ന്റെ അ​ഭാ​വം മ​ധ്യ​നി​ര​യി​ലു​ണ്ടാ​വും. മു​ന്നേ​റ്റ​ത്തി​ൽ​നി​ന്ന് റ​ഹീം അ​ലി​യെ​യും പ്ര​തി​രോ​ധ​ത്തി​ൽ​നി​ന്ന് ചിം​ഗ്ല​ൻ​സ​ന സി​ങ്ങി​നെ​യും ഒ​ഴി​വാ​ക്കി​യാ​ണ് ടീം ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballIndian TeamMerdeka Cup FootballMalaysian Team
News Summary - India vs Malaysia today in Merdeka Cup Football
Next Story