Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിങ്സ് കപ്പ്:...

കിങ്സ് കപ്പ്: ഇന്ത്യക്ക് വീണ്ടും തോൽവി, മൂന്നാംസ്ഥാന മോഹവും പൊലിഞ്ഞു

text_fields
bookmark_border
കിങ്സ് കപ്പ്: ഇന്ത്യക്ക് വീണ്ടും തോൽവി, മൂന്നാംസ്ഥാന മോഹവും പൊലിഞ്ഞു
cancel

ചി​യാ​ങ് മാ​യ് (താ​യ്‌​ല​ൻ​ഡ്): കിങ്സ് കപ്പിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ലബനാൻ ഏകപക്ഷീയ ഒരു ഗോളിന് പരാജയപ്പെടുത്തി. 77ാം മിനിറ്റിൽ ഖാസിം അൽ സെയ്നാണ് ലബനാന് വേണ്ടി വിജയഗോൾ നേടിയത്.

സെ​മി ഫൈ​ന​ലി​ലെ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​റാ​ഖി​നോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ ഇ​ന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് ബൂട്ടുകെട്ടി ഇറങ്ങിയത്. ഈ വർഷം നേർക്കുനേർ വന്ന മത്സരങ്ങളിൽ നേരിയ മേൽകൈ ഉള്ള ഇന്ത്യയുടെ പ്രതീക്ഷകളെ ലബനാൻ അവസാന നിമിഷം ഒരു ആക്രോബാറ്റിക് ഫിനിഷിലൂടെ തകർക്കുകയായിരുന്നു.

ഈ ​വ​ർ​ഷം ഇന്ത്യക്കെതിരായി ലബനാന്റെ ആദ്യ വിജയമാണിത്. നേരത്തെ, ല​ബ​നാ​നു​മാ​യി മൂ​ന്നു​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​തി​ൽ ര​ണ്ടു​ത​വ​ണയും ജയം ഇന്ത്യക്കായിരുന്നു. സാ​ഫ് ക​പ്പ് സെ​മി​യി​ൽ ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. ജൂ​ണി​ൽ ന​ട​ന്ന ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ക​പ്പി​ൽ ലീ​ഗ് ഘ​ട്ട​ത്തി​ൽ 0-0ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ ഫൈ​ന​ലി​ൽ ല​ബ​നാ​നെ 2-0ന് ​തോ​ൽ​പി​ച്ചു. ലോ​ക റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ 99ാം സ്ഥാ​ന​ത്തും ല​ബ​നാ​ൻ 100ാം സ്ഥാ​ന​ത്തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonIndiaKing's Cup
News Summary - India vs Lebanon: Blue Tigers suffer 1-0 defeat and finish Last in King's Cup
Next Story