Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ Vs ബ്ലാസ്റ്റേഴ്സ്; കൊ​ച്ചി​യി​ൽ സൗ​ഹൃ​ദ പോ​രാ​ട്ടം

text_fields
bookmark_border
kerala blasters manjappada
cancel

കൊച്ചി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരം സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കും. ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകാമാനോവിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ പരിശീലന ക്യാമ്പ് നടത്തുമെന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ചിന്‍റെ വെളിപ്പെടുത്തൽ.

പ്രീസീസൺ മത്സരങ്ങളിൽ യൂറോപ്യൻ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യൻ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താൽപര്യമുണ്ടെന്ന് വുകോമനോവിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ട് അറിയണമെന്നും ടീമിന്‍റെ ക്യാമ്പ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബർ ആറിന് ഐ.എസ്.എൽ ഒമ്പതാം സീസൺ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രീസീസൺ മത്സരപരിചയമാകും ദേശീയടീമിനെതിരായ പോരാട്ടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - india VS kerala Blasters Match
Next Story