ബ്രസീലുമായുള്ള കളിക്ക് കാണികൾ കുറഞ്ഞു; നാളെ നടക്കുന്ന ഇന്ത്യ - ഉറുഗ്വേ സൗഹൃദ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു
text_fieldsകൊല്‍ക്കത്ത: ഇന്ത്യ - ഉറൂഗ്വേ സൗഹൃദ മത്സരത്തിന് നാളെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം വേദിയാകും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. കഴിഞ്ഞ ദിവസം കരുത്തരായ ബ്രസീലിനോട് നാല് ഗോളിന് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ കളിക്കാനായത് ഇന്ത്യക്ക് ഈ മത്സരത്തിലും കരുത്താവും. ബ്രസീലിനെതിരായ മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതോടെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് വില കുത്തനെ കുറച്ചിട്ടുണ്ട്. 1999 രൂപയുടെ ടിക്കറ്റ് 199 രൂപ ആയാണ് കുറച്ചത്.
85000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 50000 ഓളം ആളുകളാണ് ബ്രസീലുമായുള്ള മത്സരം കാണാന്‍ എത്തിയത്. ഡീഗോ ഫോര്‍ലാന്‍ പരിശീലിപ്പിക്കുന്ന ഉറുഗ്വേ ടീമില്‍ ഫെഡറിക്കോ വെല്‍വെര്‍ദേ, റൊണാള്‍ഡ് അറൗഹോ, ഡാര്‍വിന്‍ നൂനസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുണ്ട്. ബ്രസീലിനെതിരായ മത്സരത്തില്‍ മൂന്ന് മലയാളി താരങ്ങള്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവരാണ് ഇലവനില്‍ കളിച്ചത്. മറ്റൊരു മലയാലി താരം മുഹമ്മദ് സനാന്‍ പകരക്കാരനായും കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

