Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅറ്റ്ലറ്റികോ മഡ്രിഡ്...

അറ്റ്ലറ്റികോ മഡ്രിഡ് കുട്ടിപ്പടയെ 4-1ന് വീഴ്ത്തി ഇന്ത്യൻ അണ്ടർ 17 ടീം

text_fields
bookmark_border
India U-17 team
cancel

ലാ ലിഗ കരുത്തരായ അറ്റ്ലറ്റികോ മഡ്രിഡിന്റെ കുട്ടിപ്പടയെ സൗഹൃദ മത്സരത്തിൽ പരാജയപ്പെടുത്തി ഇന്ത്യൻ അണ്ടർ 17 ടീം. മഡ്രിഡ് മൈതാനത്ത് ബുധനാഴ്ച നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് സന്ദർശകർ ജയം പിടിച്ചത്. ആദ്യ പകുതിയിൽ മൂന്നു ഗോളടിച്ച് ഇന്ത്യ മുന്നിൽ നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഒന്നുകൂടി വലയിലെത്തിച്ച് പട്ടിക തികച്ചു. കോറൂ, ലാൽ പെഖ്‍ലുവ, ശശാന്ത്, ഗൊഗോച്ച എന്നിവർ ഇന്ത്യക്കായി സ്കോർ ചെയ്തപ്പോൾ ഗബ്രിയേൽ അറ്റ്ലറ്റികോയുടെ ആശ്വാസ ഗോൾ നേടി.

തായ്‍ലൻഡിൽ നടക്കുന്ന എ.എഫ്.സി അണ്ടർ 17 ഏഷ്യൻ കപ്പിന് മുന്നോടിയായാണ് ഇന്ത്യൻ പര്യടനം. വരുംദിവസങ്ങളിൽ മറ്റു മുൻനിര ടീമുകളുമായും ഇന്ത്യൻ ടീം മത്സരിക്കും.

ടീം: സാഹിൽ (ഗോളി), മീറ്റെൽ ഹോബാം, മുകുൾ പൻവാർ, മാലെംഗാംബ സിങ് തോക്ചോം, സൂരജ് കുമാർ എൻഗാംഗ്ബം, ഗുർനജ് സിങ്, ആകാശ് ​ടർകെ, ഡാനി മീറ്റെൽ ലെയ്ശ്രാം, റോഹൻ സിങ്, കോറൂ സിങ്, ലാൽപെഖ്‍ലുവ, ശാശ്വത് പൻവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India U-17 football team wins 4-1 against Atletico de Madrid in friendly match
Next Story