ഫിഫ റാങ്കിങ്: ഒരു പടി കയറി ഇന്ത്യ 126-ാമത്
text_fieldsലണ്ടൻ: ഫുട്ബാൾ റാങ്കിങ്ങിൽ പിറകിലോടുന്ന ഇന്ത്യക്ക് ആശ്വാസമായി ഒരു പടി കയറ്റം. വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിങ്ങിൽ ഇന്ത്യ 126ലേക്ക് ഉയർന്നു. 2024ൽ രാജ്യാന്തര മത്സരങ്ങളിൽ നീലക്കുപ്പായക്കാർ ഒരു ജയം പോലും സ്വന്തമാക്കിയിരുന്നില്ല. എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ വൻവിജയങ്ങൾ പിടിച്ച് വരും റാങ്കിങ്ങിൽ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ടീം.
ലോക ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഫ്രാൻസ്, യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിലുമുണ്ട്. ആദ്യ 10ൽ മറ്റ് ടീമുകൾക്ക് മാറ്റമില്ല. ബ്രസീൽ അഞ്ചാമതു നിൽക്കുന്ന പട്ടികയിൽ ഇംഗ്ലണ്ടാണ് തൊട്ടു മുന്നിൽ. ആദ്യ 10ൽ അർജന്റീനയും ബ്രസീലുമൊഴികെ എല്ലാ ടീമുകളും യൂറോപ്പിൽനിന്നാണ്. പോർചുഗൽ, നെതർലൻഡ്സ്, ബെൽജിയം, ഇറ്റലി, ജർമനി എന്നിവയാണ് യഥാക്രമം ആറു മുതൽ 10 വരെ സ്ഥാനങ്ങളിൽ.
2024ൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ആഫ്രിക്കൻ രാജ്യമായ അംഗോളയാണ് ഇത്തവണ പട്ടികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 32 സ്ഥാനങ്ങൾ കയറി 85ൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

