തുർക്കിഷ് വനിത കപ്പിൽ ഇന്ത്യ-കൊസോവോ ‘ഫൈനൽ’ ഇന്ന്
text_fieldsഅലാന്യ (തുർക്കി): വൻകരക്ക് പുറത്ത് ഇതുവരെ ഒരു കിരീടംപോലും നേടിയിട്ടില്ലാത്ത ഇന്ത്യൻ വനിത ഫുട്ബാൾ ടീം ചരിത്രത്തിനരികെ. തുർക്കിഷ് വിമൻസ് കപ്പിലെ അവസാന മത്സരത്തിൽ ഇന്ന് കൊസോവോയെ തോൽപിച്ചാൽ കിരീടവുമായി മടങ്ങാം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇരു ടീമിനും ആറ് പോയന്റ് വീതമാണുള്ളത്.
തുർക്കിഷ് വനിത കപ്പിൽ ഇന്ത്യ-കൊസോവോ ‘ഫൈനൽ’ ഇന്ന്ഗോൾ വ്യത്യാസത്തിൽ കൊസോവോ ഒന്നും ഇന്ത്യ രണ്ടും സ്ഥാനങ്ങളിലാണ്. രണ്ട് കളികളും തോറ്റ ഹോങ്കോങ്ങിനും എസ്തോണിയക്കും പോയന്റൊന്നുമില്ല. അഞ്ച് തവണ സാഫ് കപ്പും മൂന്ന് പ്രാവശ്യം സാഫ് ഗെയിംസ് സ്വർണവും നേടിയ ഇന്ത്യക്ക് ദക്ഷിണേഷ്യക്ക് പുറത്തുപോലും ഇന്നോളം കിരീട നേട്ടമുണ്ടായിട്ടില്ല. രണ്ട് യൂറോപ്യൻ ടീമുകളുള്ള തുർക്കിഷ് വനിത കപ്പിൽ മികച്ച പ്രകടനമാണ് നീലപ്പട നടത്തുന്നത്.

