Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാനമയെ പിടിച്ചുകെട്ടി ഇന്ത്യ (1-1)

text_fields
bookmark_border
ഇന്ത്യക്കായി വലകുലുക്കി റ്യാൻ വില്ല്യംസ്
പാനമയെ പിടിച്ചുകെട്ടി ഇന്ത്യ (1-1)
cancel

ബംഗളൂരു: ഒരാഴ്ചക്കപ്പുറം ലോക ഫുട്ബാളിലെ പവർഹൗസായ ബ്രസീലിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസം പകർന്ന 90 മിനിറ്റ് പോരാട്ടം. ലോകറാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള പാനമക്കെതിരെ ഉജ്ജ്വല പോരാട്ടവുമായി സമനില പിടിച്ച് ബ്ലൂ ടൈഗേഴ്സ്.

കളിയുടെ ആദ്യ പകുതിയിൽ റ്യാൻ വില്ല്യംസ് (41ാം മിനിറ്റ്) നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യ, രണ്ടാം പകുതിയിലെ 68ാം മിനിറ്റിലാണ് സമനില ഗോൾ വഴങ്ങിയത്. ഇരു വിങ്ങുകളെയും ചലിപ്പിച്ചും, എതിരാളിയുടെ വലുപ്പം ഭയക്കാതെ ആക്രമിച്ചു കളിച്ചും, കൗണ്ടർ അറ്റാക്കിങ്ങിൽ പരിഭ്രാന്തി പരത്തിയും ഇന്ത്യ കളിയിൽ മേധാവിത്വം സ്ഥാപിച്ചു. കളിയുടെ 41ാം മിനിറ്റിൽ വിങ്ങിൽ നിന്നും ആകാശ് മിശ്ര നൽകിയ ക്രോസിൽ പന്ത് പിടിച്ചെടുത്തായിരുന്നു റ്യാൻ വില്ല്യംസ് പാനമ പ്രതിരോധം ഭേദിച്ച ഗോൾ നേടിയത്.

ആഷിഖ് കുരുണിയൻ, മൻവീർ സിങ്, എന്നിവരും പ്ലേയിങ് ഇലവനിൽ ഇടം നേടി. രണ്ടാം പകുതിയിൽ വലിയ മാറ്റങ്ങളുമായെത്തിയ പാനമ 68ാം മിനിറ്റിൽ ഉജ്ജ്വല ലോങ് റേഞ്ചർ ഷോട്ടിലൂടെ സമനില പിടിച്ചു.ശേഷം, കളത്തിലെത്തിയ സഹൽ അബ്ദുൽസമദ്, അനിരുദ്ധ് ഥാപ്പ എന്നിവർ മികച്ച നീക്കങ്ങൾ അവസാന മിനിറ്റുവരെ തുടർന്നുവെങ്കിലും വിജയ ഗോൾ പിറന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India draw (1-1) with Panama
Next Story