Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 16 സാഫ് കപ്പ്...

അണ്ടർ 16 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്; ഏകപക്ഷീയമായ രണ്ടുഗോളിന് ബംഗ്ലാദേശിനെ തകർത്തു

text_fields
bookmark_border
അണ്ടർ 16 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്; ഏകപക്ഷീയമായ രണ്ടുഗോളിന് ബംഗ്ലാദേശിനെ തകർത്തു
cancel

തി​മ്പു(​ഭൂ​ട്ടാ​ൻ): സാ​ഫ് അ​ണ്ട​ർ 16 ചാ​മ്പ്യ​ൻ​ഷി​പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കലാശക്കളിയിൽ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് കീഴടക്കിയാണ് ഇന്ത്യൻ യുവനിര കിരീടത്തിൽ മുത്തമിട്ടത്.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ഇന്ത്യ മുന്നേറ്റം ആരംഭിച്ചു. ലെവിസ് സാങ്മിൻലുൻ നൽകിയ മനോഹരമായ ത്രൂ ഭരത് ലൈരൻജാം ബംഗ്ലാദേശ് ഗോൾകീപ്പർ മുഹമ്മദ് നഹിദുൽ ഇസ്ലാമിന്റെ കാലുകൾക്കിടയിലൂടെ ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയിൽ 74ാം മിനിറ്റിൽ ലെവിസ് സാങ്മിൻലുനാണ് ഇന്ത്യക്കായി രണ്ടാം ഗോൾ നേടിയത്. സാംസൺ അഹോങ്‌ഷാങ്‌ബാം നൽകിയ പാസിൽ ലെവിസ് സാങ്‌മിന്റെ ഒന്നാന്തരം ഇടങ്കാലൻ ഷോട്ട് ബംഗ്ലാദേശ് വലയിൽ തുളച്ചുകയറുകയായിരുന്നു.

മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യൻ അണ്ടർ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്‌. ടൂർണമന്റെിൽ ഒരു ഗോൾ പോലും വഴങ്ങാതെ 12 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshIndiaSAFF U-16 Championship
News Summary - India Beat Bangladesh in Final to Win SAFF U-16 Championship
Next Story