Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യ-അഫ്ഗാൻ മ​ത്സ​രം...

ഇന്ത്യ-അഫ്ഗാൻ മ​ത്സ​രം ഇന്ന് സൗ​ദി​യി​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ
cancel
camera_alt

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ജി​ദ്ദ: 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ, 2027 ഏ​ഷ്യ​ൻ ക​പ്പ് സം​യു​ക്ത യോ​ഗ്യ​ത റൗ​ണ്ടി​ലെ ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്​​താ​ൻ മ​ത്സ​രം വ്യാ​ഴാ​ഴ്​​ച ദ​ക്ഷി​ണ സൗ​ദി​യി​ലെ അ​ബ​ഹ​യി​ൽ ന​ട​ക്കും. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 10ന് (​ഇ​ന്ത്യ​ൻ സ​മ​യം 12.30)​ അ​ബ​ഹ കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ ബാ​ഹ​സ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ‘ദ​മ​ക്ക്’ എ​ന്ന പ്രി​ൻ​സ് സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ളി. പ​രി​ക്കേ​റ്റ് നീ​ണ്ട നാ​ള​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം മി​ഡ്ഫീ​ൽ​ഡ​ർ ജീ​ക്‌​സ​ൻ സി​ങ്ങും സെ​ൻ​ട്ര​ൽ ബാ​ക്ക് അ​ൻ​വ​ർ അ​ലി​യും തി​രി​ച്ചെ​ത്തി​യ​തി​നാ​ൽ ക​രു​ത്തേ​റി​യ ബ്ലൂ ​ടൈ​ഗേ​ഴ്‌​സ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പൊ​തു​വേ ദു​ർ​ബ​ല​രെ​ന്ന് ക​രു​തു​ന്ന അ​ഫ്ഗാ​നെ എ​തി​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഓ​രോ ജ​യ​വും തോ​ൽ​വി​യു​മാ​യി മൂ​ന്ന് പോ​യ​ന്റോ​ടെ കു​വൈ​ത്ത്, ഖ​ത്ത​ർ, അ​ഫ്​​ഗാ​നി​സ്താ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ എ ​ഗ്രൂ​പ്പി​ൽ ഇ​ന്ത്യ നി​ല​വി​ൽ മൂ​ന്നാ​മ​താ​ണ്. നി​ല​വി​ലെ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ ര​ണ്ട് വി​ജ​യ​ങ്ങ​ൾ നേ​ടി ആ​റ് പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും ഒ​രു ജ​യ​ത്തോ​ടെ കു​വൈ​ത്ത് ര​ണ്ടാ​മ​തു​മാ​ണ്. ഇ​തു​വ​രെ ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റ അ​ഫ്ഗാ​നി​സ്​​താ​ൻ അ​വ​സാ​ന സ്ഥാ​ന​ത്തും. വ്യാ​ഴാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ​വെ​ച്ച് വീ​ണ്ടും അ​ഫ്ഗാ​നി​സ്​​താ​നെ നേ​രി​ടു​ന്നു​ണ്ട്.

ഇ​രു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ക്കാ​നാ​യാ​ൽ ഒ​മ്പ​ത് പോ​യ​േ​ൻ​റാ​ടെ ഗ്രൂ​പ്പി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്താ​നാ​വും. ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്​​താ​നും ത​മ്മി​ൽ ഇ​തു​വ​രെ 10 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം ഇ​ന്ത്യ​യു​ടെ കൂ​ടെ​യാ​യി​രു​ന്നു. ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മാ​ണ് അ​ഫ്ഗാ​ന് വി​ജ​യി​ക്കാ​നാ​യ​ത്. നാ​ല് മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ലാ​യി. 2019ലും 2021​ലും ന​ട​ന്ന ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്​​താ​ൻ പോ​രാ​ട്ടം ഓ​രോ ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ലാ​യി​രു​ന്നെ​ങ്കി​ലും 2022ൽ ​ന​ട​ന്ന ഇ​രു ടീ​മു​ക​ളു​ടെ​യും യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു. ഖ​ത്ത​റി​ൽ ന​ട​ന്ന എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ ഒ​റ്റ ഗോ​ൾ പോ​ലും നേ​ടാ​നാ​കാ​തെ മ​ട​ങ്ങി​യ ഇ​ന്ത്യ ഇ​ഗോ​ർ സ്​​റ്റി​മാ​ക്കി​​ന് കീ​ഴി​ൽ നി​ല​വി​ൽ തി​രി​ച്ചു​വ​രാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaSaudiAfghanSports News
News Summary - India-Afghan match today in Saudi
Next Story