Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയെ സമനിലയിൽ പൂട്ടി സിംഗപൂർ; ഗോളടിച്ച് അഷിഖ്

text_fields
bookmark_border
ഇന്ത്യയെ സമനിലയിൽ പൂട്ടി സിംഗപൂർ; ഗോളടിച്ച് അഷിഖ്
cancel

ഹോചിമിന്‍ സിറ്റി: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബാൾ മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് സിംഗപ്പൂർ. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

സിംഗപൂരാണ് ആദ്യം ലീഡ് നേടിയത്. 37ാം മിനിറ്റിൽ ഇക്‌സാൻ ഫാൻഡിയുടെ വകയായിരുന്നു ഗോൾ. പോസ്റ്റിന് വെളിയിൽനിന്ന് ഇക്സാൻ എടുത്ത ഫ്രീകിക്ക് പ്രതിരോധ താരം ജിക്‌സൺ സിങ്ങിന്റെ ദേഹത്തു തട്ടിയാണ് ഇന്ത്യയുടെ വലയിലെത്തിയത്.

ഉണർന്നു കളിച്ച ഇന്ത്യ 43ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനിലൂടെ സമനില ഗോൾ നേടി. മൈതാന മധ്യത്തുനിന്ന് മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദ് ഇന്റർസെപ്റ്റ് ചെയ്‌തെടുത്ത പന്താണ് ഗോളിൽ കലാശിച്ചത്.

സഹൽ നൽകിയ പാസ് ക്യാപ്റ്റൻ സുനിൽ ഛേത്രി ബോക്‌സിന് മുമ്പിൽ വെച്ച് ആഷിഖിന് മറിച്ചു നൽകി. ഗോളി മാത്രം മുമ്പിൽ നിൽക്കെ ആഷിക് മനോഹരമായി പന്ത് വലയിലെത്തിച്ചു. ഫിഫ റാങ്കിങ്ങിൽ 159ാം സ്ഥാനത്താണ് സിംഗപൂർ. ഇന്ത്യ 104ാം സ്ഥാനത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India 1-1 Singapore: Ashique, Ikhsan goals keep scores level
Next Story