Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടി.​വി...

ടി.​വി പ്രേ​ക്ഷ​ക​രി​ലും റെ​ക്കോ​ഡു​ക​ളു​മാ​യി ഏ​ഷ്യ​ൻ ക​പ്പ്

text_fields
bookmark_border
ടി.​വി പ്രേ​ക്ഷ​ക​രി​ലും    റെ​ക്കോ​ഡു​ക​ളു​മാ​യി    ഏ​ഷ്യ​ൻ ക​പ്പ്
cancel
camera_alt

ഏ​ഷ്യ​ൻ ക​പ്പ്

മാ​ച്ച് ലൈ​വ്

ടെ​ലി​കാ​സ്റ്റി​ങ്



ദോ​ഹ: ടെ​ലി​വി​ഷ​ൻ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും സ​ർ​വ​കാ​ല റെ​ക്കോ​ഡ് നേ​ട്ട​ത്തി​ലേ​ക്ക് ഏ​ഷ്യ​ൻ ക​പ്പി​ന്റെ കു​തി​പ്പ്. ഗ്രൂ​പ് ഘ​ട്ട​ത്തി​ലു​ട​നീ​ളം അ​റു​പ​തോ​ളം മീ​ഡി​യ പ​ങ്കാ​ളി​ക​ളും 120ല​ധി​കം ചാ​ന​ലു​ക​ളു​മാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 24 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​ൻ​ക​ര​യു​ടെ ചാ​മ്പ്യ​ൻ​ഷി​പ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 160 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​വ​ണ ഏ​ഷ്യ​ൻ ക​പ്പ് എ​ത്തി​യ​ത്. ഏ​റ്റ​വും വി​പു​ല​മാ​യ​തും വി​വി​ധ പ്ലാ​റ്റ്​​ഫോം വ​ഴി കാ​ണാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ഏ​ഷ്യ​ൻ ക​പ്പ് പ​തി​പ്പി​നാ​ണ് ഖ​ത്ത​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

മു​ഴു​വ​ൻ ഗ്രൂ​പ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ഇ​താ​ദ്യ​മാ​യി വ​ൻ​ക​ര​ക്ക് പു​റ​ത്ത് അ​മേ​രി​ക്ക, യൂ​റോ​പ്പ്, ലാ​റ്റി​ന​മേ​രി​ക്ക, ആ​ഫ്രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം​ചെ​യ്ത ആ​ദ്യ ഏ​ഷ്യ​ൻ ക​പ്പ് എ​ന്ന റെ​ക്കോ​ഡും ഖ​ത്ത​ർ 2023ന് ​ല​ഭി​ച്ചു.

2019 ഏ​ഷ്യ​ൻ ക​പ്പി​നെ അ​പേ​ക്ഷി​ച്ച്, 19 ശ​ത​മാ​നം അ​ധി​ക റേ​റ്റി​ങ്ങു​ക​ൾ ഇ​ത്ത​വ​ണ ല​ഭി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ രാ​ജ്യ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി സം​പ്രേ​ഷ​ണം ചെ​യ്ത​തും പ്രേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി. വി​യ​റ്റ്‌​നാ​മാ​ണ് ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ലു​ള്ള​ത്. വി.​ടി.​വി5 ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ച​തോ​ടെ 200 ദ​ശ​ല​ക്ഷം വ്യൂ​വേ​ഴ്‌​സാ​ണ് അ​വി​ടെ ല​ഭി​ച്ച​ത്. 2019ലെ ​ചാ​മ്പ്യ​ൻ​ഷി​പ് പ്രേ​ക്ഷ​ക​രേ​ക്കാ​ൾ 84 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​റി​യ​യി​ലും ഇ​ത്ത​വ​ണ പ്രേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്റി​നേ​ക്കാ​ൾ 51 ശ​ത​മാ​നം ടി.​വി റേ​റ്റി​ങ്ങാ​ണ് കൊ​റി​യ​യി​ൽ ല​ഭി​ച്ച​ത്. നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് ക​യ​റി​യ​തോ​ടെ അ​ത് 65 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി. 2007നു​ശേ​ഷം ആ​ദ്യ​മാ​യി എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ലേ​ക്കു​ള്ള ഇ​ന്തോ​നേ​ഷ്യ​യു​ടെ തി​രി​ച്ചു​വ​ര​വും അ​വ​രു​ടെ നോ​ക്കൗ​ട്ട് സ്‌​റ്റേ​ജി​ലേ​ക്കു​ള്ള മു​ന്നേ​റ്റം ആ​ഭ്യ​ന്ത​ര ചാ​ന​ലു​ക​ളി​ലു​ൾ​പ്പെ​ടെ 154 ദ​ശ​ല​ക്ഷം ടെ​ലി​വി​ഷ​ൻ റീ​ച്ച് നേ​ടി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ​നി​ന്നു​ള്ള പ്രേ​ക്ഷ​ക ഡേ​റ്റ ഇ​പ്പോ​ഴും ശേ​ഖ​രി​ച്ച് വ​രു​ന്ന​തി​നാ​ൽ പ്രേ​ക്ഷ​ക​രു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്രേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യൂ​ട്യൂ​ബി​ലെ ഗ്രൂ​പ് സ്റ്റേ​ജ് ഹൈ​ലൈ​റ്റു​ക​ൾ കാ​ണു​ന്ന​തി​ലും മു​ൻ പ​തി​പ്പി​നേ​ക്കാ​ൾ 120 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tv viewershipAFC Asian Cup 2024
News Summary - In the TV audience With records Asian Cup
Next Story