Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right''ജനുവരിവരെ...

''ജനുവരിവരെ കാത്തിരിക്കൂ, എംബാപ്പെയെ റയലിൽ കാണാം''

text_fields
bookmark_border
ജനുവരിവരെ കാത്തിരിക്കൂ, എംബാപ്പെയെ റയലിൽ കാണാം
cancel

പി.എസ്​.ജിയുടെ ഫ്രഞ്ച്​ സൂപ്പർ താരം കെയ്​ലിയൻ എംബാപ്പെയെ വാങ്ങാൻ കഴിഞ്ഞ സമ്മർ ട്രാൻസ്​ഫർ വിൻഡോയിൽ തന്നെ റയൽ മഡ്രിഡ്​ കഴിയുന്നതും ​ശ്രമിച്ചിരുന്നു. എന്നാൽ, പണക്കിലുക്കം ഏറെ ക​ണ്ട പി.എസ്​.ജി മാനേജ്​മെന്‍റ്​ റയൽ മുന്നിൽ വച്ച ഓഫറുകളൊന്നും സ്വീകരിച്ചില്ല. ലോക സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്​മ​ർ എന്നിവരേക്കാൾ ഭാവിയിൽ ഉപകാരപ്പെടുക 22 കാരനായ എംബാപ്പെ തന്നെയാണെന്ന്​ ഖത്തർ ഇൻവെസ്റ്റ്​മെന്‍റ്​ ഗ്രൂപ്പ്​ ഉടമസ്​ഥർ ഉറച്ചു വിശ്വസിച്ചിരുന്നു.

എന്നാൽ, ടീമിൽ എംബാപ്പെ ഹാപ്പിയല്ലെന്ന വാർത്തകൾ പുറത്തുവന്നതോടെ വീണ്ടും ചൂണ്ടയുമായി ഇറങ്ങിയിരിക്കുകയാണ്​ റയൽ മഡ്രിഡ്​ പ്രസിഡന്‍റ്​​ ​ഫ്ലോറന്‍റീനോ പെരസ്​. എംബാപ്പെയെ ജനുവരിയിൽ റയൽ മഡ്രിഡിൽ കാണാമെന്നാണ്​ പ്രസിഡന്‍റിന്‍റെ വീരവാദം. കരാർ ജനുവരിയിൽ അവസാനിക്കുന്നതോടെ പി.എസ്​.ജിയു​െട അനുമതിയില്ലാതെ തന്നെ എംബാപ്പെക്ക്​ പി.എസ്​.ജി വിടാം. താരവുമായി റയൽ പ്രീ കോൺട്രാക്​ട്​ എഗ്രിമെന്‍റിൽ എത്തിയയെന്നും വിവരങ്ങളുണ്ട്​.

സഹതാരം നെയ്​മറുമായുള്ള അസ്വാരസ്യങ്ങളാണ്​ എംബാപ്പെക്ക്​ പി.എസ്​.ജിയിൽ തുടരുന്നത്​ പ്രശ്​നമായത്​. നെയ്​മർ പാസ്​ തരുന്നില്ലെന്ന്​ എംബാപ്പെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. പി.എസ്​.ജി വിടുകയാണെങ്കിൽ റയൽ അല്ലാത്ത മറ്റൊരു ക്ലബിലേക്കും പോകില്ലെന്ന്​ എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridPSGMbappeFlorentino Perez
News Summary - In January, we will have news about Kylian Mbappe': Real Madrid president Florentino Perez
Next Story