
ഐ.എം. വിജയെൻറ മകൻ ആരോമൽ ഗോകുലത്തിൽ; പക്ഷെ, കളി കളത്തിന് പുറത്ത്
text_fieldsകോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം. വിജയെൻറ മകൻ ആരോമൽ വിജയൻ ഗോകുലം കേരളക്കൊപ്പം. കാൽപന്തിൽ കേരളം രാജ്യത്തിന് സമ്മാനിച്ച എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വിജയനെങ്കിൽ, മകൻ പിതാവിെൻറ വഴിയേ അല്ലെന്നു മാത്രം.
കളത്തിനു പുറത്താണ് ആരോമലിെൻറ കളി. വിഡിയോ അനലിസ്റ്റായി ശ്രദ്ധനേടുന്ന ആരോമലാവും പുതുസീസണിൽ ഗോകുലം എഫ്.സിയുടെ കളിയും എതിരാളികളുടെ കളിയും വീഡിയോയിലൂടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് ആരോമൽ ഒരു പ്രഫഷനൽ ക്ലബിെൻറ ഭാഗമാവുന്നത്.
ഇതിനകം ടീമിെൻറ പരിശീലന സെഷനുകളിൽ പങ്കെടുത്തതായും, ഏറെ പ്രതീക്ഷയോടെയാണ് പ്രഫഷനൽ ടീമിെൻറ ഭാഗമാവുന്നതെന്നും ആരോമൽ പറഞ്ഞു. ഐ ലീഗ് സീസണിന് മുന്നോടിയായി ഐ.എഫ്.എ ഷീൽഡ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കളിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
