Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎല്ലാ...

എല്ലാ പാർട്ടിയിലുള്ളവരും സുഹൃത്തുക്കൾ, മത്സരിക്കാനില്ല -ഐ.എം വിജയൻ

text_fields
bookmark_border
im vijayan
cancel

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം തള്ളി മുന്‍ ഫുട്‌ബാൾ താരം ഐ.എം. വിജയൻ. മലയാളികള്‍ക്ക് താൻ എപ്പോഴും ഫുട്‌ബാൾ കളിക്കാരനാണെന്നും അതിനാൽ രാഷ്​ട്രീയത്തിലേക്കില്ലെന്നും വിജയൻ പറഞ്ഞു. രാഷ്​ട്രീയ പാര്‍ട്ടികൾ തന്നെ സമീപിച്ചിരുന്നു. എന്നാൽ, ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാവാൻ താൽപര്യമില്ല. അതിനാൽ രാഷ്​ട്രീയത്തിലേക്കുമില്ല.

എല്ലാ പാർട്ടിയിലും മുന്നണിയിലുമുള്ളവർ സുഹൃത്തുക്കളാണ്. എല്ലാവരും തന്നെ ഫുട്‌ബാൾ കളിക്കാരനായാണ് കാണുന്നത്. അതാണ് തനിക്കും ഇഷ്​ടമെന്നും​ വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയൻ മത്സരിക്കുമെന്നും കോണ്‍ഗ്രസും ബി.ജെ.പിയും സമീപിച്ചതായും വാർത്തകളുണ്ടായിരുന്നു.

അതേ സമയം ഐ.എം വിജയന്‍റെ സമകാലികനും മുൻ ഇന്ത്യൻ ഫുട്​ബാൾ താരവുമായ യു.ഷറഫലി മലപ്പുറം ജില്ലയിലെ ഏറനാട്​ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കാനിടയുണ്ട്​. തന്നെ ഇടതുമുന്നണി നേതാക്കൾ സമീപിച്ചതായി ഷറഫലി സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:im vijayanKerala Football Team
Next Story