Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവോട്ടർമാരെ...

വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പന്തുമായി വിജയനും കൂട്ടരും

text_fields
bookmark_border
വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പന്തുമായി വിജയനും കൂട്ടരും
cancel
camera_alt

മ​ല​പ്പു​റ​ത്ത് കേ​ര​ള പൊ​ലീ​സ് വെ​റ്റ​റ​ൻ​സും മ​ല​പ്പു​റം വെ​റ്റ​റ​ൻ​സും ത​മ്മി​ല്‍ ന​ട​ന്ന സൗ​ഹൃ​ദ ഫു​ട്‌​ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ പൊ​ലീ​സ് വെ​റ്റ​റ​ന്‍സി​നു​വേ​ണ്ടി ഐ.​എം. വി​ജ​യ​െൻറ മു​ന്നേ​റ്റം            - മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​മാ​വ​ധി വോ​ട്ട​ര്‍മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ ഫു​ട്ബാ​ൾ മ​ത്സ​ര​വും. സി​സ്​​റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ പ്രോ​ഗ്രാ​മി​െൻറ (സ്വീ​പ്പ്) ഭാ​ഗ​മാ​യി മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്​​റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള പൊ​ലീ​സ് വെ​റ്റ​റ​ൻ​സും മ​ല​പ്പു​റം വെ​റ്റ​റ​ൻ​സും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം.

മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഐ.​എം. വി​ജ​യ​ൻ ന​യി​ച്ച പൊ​ലീ​സ് സം​ഘം ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ജ​യി​ച്ചു. എം.​എ​സ്.​പി അ​സി. ക​മാ​ൻ​ഡ​ൻ​റു​മാ​രും മു​ൻ ദേ​ശീ​യ താ​ര​ങ്ങ​ളു​മാ​യ ഹ​ബീ​ബ് റ​ഹ്മാ​നും റോ‍യ് റോ​ജ​സും ടീ​മി​ലു​ണ്ടാ​യി​രു​ന്നു. മു​ൻ ജി​ല്ല, സം​സ്ഥാ​ന താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു മ​ല​പ്പു​റം വെ​റ്റ​റ​ൻ​സ്.

ആ​ദ്യ പ​കു​തി​യി​ൽ ഇ​രു​ടീ​മും ഓ​രോ ഗോ​ൾ നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വി​ജ​യ​നെ ബോ​ക്സി​ൽ ഫൗ​ൾ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് മു​ഹ​മ്മ​ദ് ബ​ഷീ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. മു​ൻ ജി​ല്ല സീ​നി​യ​ർ താ​രം മ​ൻ​സൂ​ർ അ​ലി​യി​ലൂ​ടെ മ​ല​പ്പു​റം വെ​റ്റ​റ​ൻ​സ് ഗോ​ൾ മ​ട​ക്കി.

ര​ണ്ടാം പ​കു​തി​യി​ൽ ക​ളി തീ​രാ​നി​രി​ക്കെ ഹ​മീ​ദും ജി​ബി​നും നേ​ടി​യ ഗോ​ളു​ക​ളി​ൽ ലീ​ഡു​യ​ർ​ത്തി​യ പൊ​ലീ​സ് വെ​റ്റ​റ​ൻ​സ് വി​ജ​യ​വും സ്വ​ന്ത​മാ​ക്കി. ജി​ല്ല ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു. എം.​എ​സ്.​പി ക​മാ​ൻ​ഡ​ൻ​റ് യു. ​അ​ബ്​​ദു​ൽ ക​രീം, അ​സി. ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:im vijayanfootballsveep
News Summary - IM Vijayan and team won in football match in sveep
Next Story