Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ സ്വവർഗാനുരാഗി'; വെളിപ്പെടുത്തലുമായി ഇതിഹാസ ഗോൾകീപ്പർ ഐകർ കസീയസ്

text_fields
bookmark_border
ഞാൻ സ്വവർഗാനുരാഗി; വെളിപ്പെടുത്തലുമായി ഇതിഹാസ ഗോൾകീപ്പർ ഐകർ കസീയസ്
cancel

താൻ സ്വവർഗാനുരാഗിയാണെന്ന വെളിപ്പെടുത്തലുമായി റയൽ മാ​ഡ്രിഡിന്റെ മുൻ സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐകർ കസീയസ്. ഞായറാഴ്ച ഉച്ചക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയാണ് വെളിപ്പെടുത്തൽ. "നിങ്ങൾ എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ സ്വവർഗാനുരാഗിയാണ്", മുൻ സ്പെയിൻ ക്യാപ്റ്റൻ ട്വീറ്റിൽ വെളിപ്പെടുത്തി. വെളിപ്പെടുത്തലിന് ശേഷം 41കാരന് പിന്തുണയുമായി മുൻ സ്പെയിൻ സഹതാരം കാർലോസ് പുയോൾ അടക്കമുള്ളവർ രംഗത്തെത്തി.

സ്‌പോർട്‌സ് ജേണലിസ്റ്റ് സാറ കാർബോനെറോയുമായുള്ള ദാമ്പത്യ ജീവിതം 2021 മാർച്ചിൽ കസീയസ് അവസാനിപ്പിച്ചിരുന്നു. അഞ്ച് വർഷത്തെ ദാമ്പത്യത്തിനൊടുവിലായിരുന്നു വേർപിരിയൽ. ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.

റയൽ മാഡ്രിഡിനായി 510 മത്സരങ്ങളിൽ ഗ്ലൗ അണിഞ്ഞ താരമാണ് കസീയസ്. മൂന്ന് ചാമ്പ്യൻസ് ലീഗ്, അഞ്ച് ലാ ലിഗ, നാല് സൂപ്പർ കോപ, രണ്ട് കോപ ഡെൽറെ എന്നിങ്ങനെ നിരവധി കിരീട നേട്ടങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. 2000 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 167 മത്സരങ്ങളിൽ സ്‍പെയിൻ വലകാത്തു. 2010ലെ ലോകക്കപ്പും 2000ത്തിലെ ​യൂറോ കപ്പും രാജ്യത്തിനായി നേടി.ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് കസീയസ് പരിഗണിക്കപ്പെടുന്നത്. അവസാനം ജഴ്സിയണിഞ്ഞ പോർച്ചുഗീസ് ക്ലബ് പോർട്ടോയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 2020ലാണ് വിരമിച്ചത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'I'm gay'; Legendary goalkeeper Iker Casillas reveals
Next Story