Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐകർ സ്​റ്റിമാക്​...

ഐകർ സ്​റ്റിമാക്​ ഇന്ത്യൻ ഫുട്​ബാൾ ടീം പരിശീലകനായി തുടരും

text_fields
bookmark_border
igor stimac
cancel

ന്യൂഡൽഹി: ഇന്ത്യൻ ഫുട്​ബാൾ ടീമി​െൻറ പരിശീലകനായി ഐകർ സ്​റ്റിമാക്​ തുടരും. അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷ​െൻറ ടെക്​നിക്കൽ കമ്മിറ്റിയാണ്​ സ്​റ്റിമാകി​െൻറ കരാർ സെപ്​റ്റംബർ വരെ നീട്ടിയത്​. ഐസക്​ ഡോരുവി​െൻറ പകരം സാവിയോ മെദീരയെ ഇടക്കാല ടെക്​നിക്കൽ ഡയരക്​ടറായി ​നിയമിച്ചു. സ്​റ്റിമികാ​െൻറ കരാർ നീട്ടിയപ്പോൾ ഡോരുവി​െൻറ കരാർ പുതുക്കിയില്ല.

ടെക്​നിക്കൽ കമ്മിറ്റി ഓൺലൈനായി ചേർന്ന ​േയോഗത്തിലാണ്​ സ്​റ്റിമാകി​െൻറ കരാർ നീട്ടാൻ ഒറ്റക്കെട്ടായി തീരുമാനിച്ചത്​. 2019ലാണ്​ ക്രൊയേഷ്യക്കാരനായ സ്​റ്റിമാക്​ ഇന്ത്യൻ ടീമി​െൻറ പരിശീലകനായി നിയമിതനായത്​. രണ്ട്​ വർഷത്തേക്കായിരുന്നു നിയമനം. 2014 ബ്രസീൽ ലോകകപ്പിന്​ ക്രൊയേഷ്യക്ക്​ യോഗ്യത നേടിക്കൊടുത്ത സ്​റ്റിമാകി​െൻറ കരാർ മേയ്​ 15ന്​ അവസാനിച്ചിരുന്നു.

ജൂൺ മൂന്ന്​ മുതൽ ഇന്ത്യയു​ടെ 2022 ഫിഫ ലോകകകപ്പ്​ 2023 എ.എഫ്​.സി ഏഷ്യൻ കപ്പ്​ യോഗ്യത മത്സരങ്ങൾ ദോഹയിൽ തുടങ്ങാനിരിക്കുകയാണ്​. ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടത്തിൽ നിന്ന്​ നേരത്തെ പുറത്തായ ഇന്ത്യ ജൂൺ മൂന്നിന്​ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ നേരിടും.

ജൂൺ ഏഴിന്​ ബംഗ്ലാദേശിനെതിരെയും ജൂൺ 15ന്​ അഫ്​ഗാനിസ്​താനെതി​െരയുമാണ്​ ഗ്രൂപ്പ്​ 'ഇ'യിലെ ശേഷിക്കുന്ന മത്സരങ്ങൾ. ഈ മത്സര ഫലങ്ങളെ കൂടി ആശ്രയിച്ചാകും ഏഷ്യൻ കപ്പ്​ യോഗ്യത. ഏഷ്യൻ കപ്പ്​ യോഗ്യത റൗണ്ടി​െൻറ പ്ലേഓഫ്​ സെപ്​റ്റംബറിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballIgor StimacIndian Football Coach
News Summary - Igor Stimac's Tenure As Indian Football Coach Extended
Next Story