Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'കാലിയായ ട്രോഫി കാബിൻ...

'കാലിയായ ട്രോഫി കാബിൻ വിൽക്കാനുണ്ട്​'; സ്വന്തം സ്​പോൺസർമാര​ും ട്രോളി, ടോട്ടൻഹാമിന്​ ഞെട്ടൽ!

text_fields
bookmark_border
harry kane
cancel

ല​ണ്ട​ൻ: പ്ര​ക​ട​നം മോ​ശ​മാ​വു​േ​മ്പാ​ൾ എ​തി​ർ ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ടീ​മി​നെ​തി​രെ ​േ​ട്രാ​ളു​ക​ളു​യ​രു​ന്ന​ത്​ എ​ല്ലാ കാ​യി​ക​യി​ന​ത്തി​ലും പ​തി​വാ​ണ്. എ​ന്നാ​ൽ, ടീ​മി​‍െൻറ സ്​​പോ​ൺ​സ​ർ​മാ​ർ​ത​ന്നെ ട്രോ​ളി​യാ​ൽ എ​ന്താ​വും? ക​ഴി​ഞ്ഞ ദി​വ​സം ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ അ​തും സം​ഭ​വി​ച്ചു. ടോ​ട്ട​ൻ​ഹാ​മി​‍െൻറ സ​്​​പോ​ൺ​സ​ർ​മാ​രാ​യ പെ​യ്​​ൻ​റ്​ ക​മ്പ​നി 'ഡ്യൂ​ല​ക്​​സാ​ണ്'​ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട്​ വ​ഴി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ടീ​മി​‍െൻറ പ്ര​ക​ട​ന​ത്തെ വി​മ​ർ​ശി​ച്ച​ത്. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നോ​ട്​ ​മൗ​റീ​ന്യോ​യു​ടെ ടോ​ട്ട​ൻ​ഹാം 3-1ന്​ ​തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ്​ സ്​​പോ​ൺ​സ​ർ​മാ​ർ ട്രോ​ളി​യ​ത്. ഉ​പ​യോ​ഗി​ക്കാ​ത്ത ട്രോ​ഫി കാ​ബി​ൻ വി​ൽ​ക്കാ​നു​ണ്ട്​ എ​ന്ന്​ എ​ഴു​തി​യാ​ണ്​ ട്രോ​ൾ. ഇ​തോ​ടെ, സം​ഭ​വം പു​കി​ലാ​യി.



ഡ്യൂ​ല​ക്​​സ്​ ക​മ്പ​നി​ത​ന്നെ ടോ​ട്ട​ൻ​ഹാ​മി​നോ​ട്​ മാ​പ്പു​പ​റ​ഞ്ഞ്​ രം​ഗ​ത്തെ​ത്തി. എ​ന്താ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന്​ അ​റി​യി​ല്ലെ​ന്നും, പി​ഴ​വ്​ പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ്​ ക​മ്പ​നി അ​റി​യി​ച്ച​ത്. ഈ​യി​ടെ​യാ​ണ്​ ഡ്യൂ​ല​ക്​​സി​നെ ഔ​ദ്യോ​ഗി​ക പെ​യ്​​ൻ​റ്​ സ്​​പോ​ൺ​സ​ർ​മാ​രാ​യി ടോ​ട്ട​ൻ​ഹാം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ക​മ്പ​നി പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ്യ​മൃ​ഗ​മാ​യ പ​ട്ടി​ക്കു​ട്ടി​യെ ടോ​ട്ട​ൻ​ഹാ​മി​‍െൻറ സെൻറ​ർ ബാ​ക്ക്​ ആ​യി ക​ളി​പ്പി​ച്ചാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വു​മെ​ന്ന്​ ഒ​രു ആ​രാ​ധ​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ, അ​താ​യി​രി​ക്കും നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ മി​ക്ക​ച്ച​ത്​ എ​ന്ന്​​ 'ഡ്യൂ​ല​ക്​​സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ മ​റു​പ​ടി വ​ന്ന​തും ചിരി പടർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harry KaneTottenham Hotspur F.C.
News Summary - If Harry Kane Wants To Leave Spurs, It's Now Or Never
Next Story