ഗോകുലം ഡാ...; ഇന്ത്യൻ ആരോസിനെ 4-–0ത്തിന് തോൽപിച്ചു
text_fieldsകൊൽക്കത്ത: ഐ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി കേരള ടീം ഗോകുലം നാലാം സ്ഥാനത്ത്.എട്ടാം മത്സരത്തിൽ ഇന്ത്യൻ ആരോസിനെ 4-0ത്തിന് തോൽപിച്ചാണ് മലയാളപ്പട വിജയക്കുതിപ്പ് തുടർന്നത്. ഗോൾരഹിത ആദ്യ പകുതിക് ശേഷം എമിലി ബെന്നി, ഡെന്നിസ് ആൻറ്വി, ലാൽറോമാവിയ, നാഗൻഗോം റൊണാൾഡ് എന്നിവരാണ് ഗോകുലത്തിെൻറ സ്കോറർമാർ.
ഗോൾ വരൾച്ചക്കു ശേഷം രണ്ടാം പകുതി ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ടതോടെ ആരോസ് പ്രതിരോധത്തിൽ വിള്ളലുണ്ടായി. എമിലി ബെന്നിയാണ് (49) ആദ്യ ഗോൾ നേടിയത്. പിന്നാലെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തി ഡെന്നിസ് ആൻറ്വി(51) വീണ്ടും ഗോകുലത്തെ മുന്നിലെത്തിച്ചു. 78ാംമിനിറ്റിലായിരുന്നു ലാൽറോംമാവിയയുടെ ഗോൾ.
ഒടുവിൽ ഇഞ്ചുറി സമയത്ത് എൻഗാൻഗോം റൊണാൾഡും (95) ഗോൾ നേടിയതോടെ ഗോകുലത്തിന് മനോഹര ജയം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

