ഐ ലീഗ്: ഇന്ന് ഗോകുലം x മുഹമ്മദൻസ്
text_fieldsകൊൽക്കത്ത: ഐ ലീഗിൽ ഞായറാഴ്ച ഗോകുലം കേരളക്ക് എതിരാളികൾ മുഹമ്മദൻസ് എസ്.സി. കൊൽക്കത്തയിൽ മുഹമ്മദൻസിന്റെ മൈതാനത്ത് നടക്കുന്ന കളിയിൽ ജയിച്ചാൽ മാത്രമെ കേരള സംഘത്തിന് കിരീടപ്രതീക്ഷ നിലനിർത്താൻ കഴിയൂ. രണ്ട് തവണ തുടർച്ചയായി ചാമ്പ്യന്മാരായ ഗോകുലത്തിന് ഇക്കുറി പക്ഷേ തിരിച്ചടികളേറ്റു. എവേ മത്സരങ്ങളിൽ തോൽവി ശീലമാക്കിയ മലബാറിയൻസ് ഏറ്റവും ഒടുവിൽ കോഴിക്കോട്ട് നടന്ന ഹോം മാച്ചിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനോടും പരാജയം ഏറ്റുവാങ്ങി.
15ൽ ഏഴ് ജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയുമായി ഗോകുലം (24) നാലാമതാണ്. ശ്രീനിധി ഡെക്കാനും (34) റൗണ്ട് ഗ്ലാസും (34) ട്രാവു എഫ്.സിയും (26) ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഒരോ ടീമിനും 22 വീതം മത്സരങ്ങളാണുള്ളത്.

