ഐ-ലീഗില്‍ ഗോകുലത്തിന് തകർപ്പൻ ജയം
text_fieldsകൊൽക്കത്ത: ഐ-ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ ജയം. 3-1ന്ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. 16ാം മിനിറ്റില്‍തന്നെ മലയാളി താരം എമില്‍ ബെന്നിയിലൂടെ ഗോകുലം മുന്നിലെത്തി. രണ്ടാം പകുതിയായിരുന്നു മറ്റു ഗോളുകൾ. എതിരാളികളെ തിരിച്ചുവരാൻ അനുവദിക്കാതെ സൊഡിങ്ലിയാന ഷരീഫ് (57) ഗോകുലത്തിെൻറ ലീഡുയര്‍ത്തി.
ഒടുവിൽ സൊഡിങ്ലിയാന രാൾതെ മൂന്നാം ഗോളും നേടിയതോടെ (86) ഗോകുലം ജയം ഉറപ്പിച്ചു. തൊട്ടടുത്ത മിനിറ്റിലാണ് ടറസ്നോവ് ട്രാവുവിെൻറ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ഏഴു മത്സരങ്ങളില്‍നിന്ന് 10 പോയൻറുമായി ഗോകുലം ആറാം സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ പഞ്ചാബ് ചെന്നൈ സിറ്റിയെയും (2-0), റിയൽ കശ്മീർ നെരോക എഫ്.സിയെയും(4-3) തോൽപിച്ചു.

