Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
gokulam kerala
cancel
Homechevron_rightSportschevron_rightFootballchevron_rightഐ ലീഗ്​: ഗോകുലത്തിന്​...

ഐ ലീഗ്​: ഗോകുലത്തിന്​ വിജയത്തുടക്കം

text_fields
bookmark_border

കൊൽക്കത്ത: ഐ ലീഗിൽ കിരീടം കാക്കാൻ ബൂട്ടുകെട്ടിയിറങ്ങിയ കേരളത്തി‍െൻറ പ്രതിനിധികൾ ഗോകുലം കേരള എഫ്​.സിക്ക്​ ആദ്യ കളിയിൽ ജയം. ചർച്ചിൽ ബ്രദേഴ്​സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ ഗോകുലം മറികടന്നത്​. 16ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന്​ ക്യാപ്​റ്റൻ ശരീഫ്​ മുഹമ്മദാണ്​ നിർണായക ​ഗോൾ നേടിയത്​. റൊണാൾഡ്‌ സിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു സ്​പോട്ട്​​ കിക്ക്​.

​ഗോൾ വീണതോടെ ഉണർന്നുകളിച്ചത്​ ചർച്ചിലായിരുന്നു. എന്നാൽ, ബാറിനുകീഴിൽ രക്ഷിത് ദാഗറും പ്രതിരോധത്തിൽ കാമറൂൺ താരം അമീനു ബൗബയും പവൻ കുമാറും മുഹമ്മദ്​ ഉവൈസും അലക്സ് സജിയും ​പിടിച്ചുനിന്നു.

ഇടക്ക്​ ഗോകുലത്തിന്‍റെ താഹിർ സമാന്​ മികച്ച അവസരം ലഭിച്ചെങ്കിലും ബാറിൽ തട്ടി തെറിച്ചു. റീബൗണ്ടിലെ ​ശ്രമം ചർച്ചിൽ ഗോളി ഷിൽട്ടൻ പോൾ തടയുകയും ചെയ്തു. ഗോകുലത്തി‍െൻറ അടുത്ത മത്സരം നെറോക എഫ്.സിക്കെതിരെ വ്യാഴാഴ്ചയാണ്​.

ഒമ്പതു പേരുമായി കളിച്ച്​ രാജസ്ഥാൻ യു​നൈ​റ്റ​ഡ്​

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗി​ൽ രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി‍െൻറ അ​​ര​ങ്ങേ​റ്റ​ത്തി​ൽ ക​ല്ലു​ക​ടി. അ​മ​ച്വ​ർ താ​ര​ങ്ങ​ളെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ർ​ന്ന്​ റൗ​ണ്ട്​​ഗ്ലാ​സ്​ പ​ഞ്ചാ​ബു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ന്​ ഒ​മ്പ​തു​ ക​ളി​ക്കാ​രു​മാ​യി ഇ​റ​ങ്ങേ​ണ്ടി​വ​ന്നു. മ​ത്സ​രം നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന ക്ല​ബി‍െൻറ അ​ഭ്യ​ർ​ഥ​ന അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ചെ​വി​ക്കൊ​ണ്ട​തു​മി​ല്ല.

ക​ള​ത്തി​ൽ ര​ണ്ടു​പേ​ർ കു​റ​വാ​യി​ട്ടും പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ ഒ​രാ​ൾ പോ​ലു​മി​ല്ലാ​തി​രു​ന്നി​ട്ടും 2-0ത്തി​ന്​ മാ​ത്ര​മാ​ണ്​ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന കാ​ര്യ​ത്തി​ൽ രാ​ജ​സ്ഥാ​ന്​ സ​മാ​ധാ​നി​ക്കാം. ക​ർ​ട്ടി​സ്​ ഗു​ത്രി, അ​ഷാം​ഗ്​​ബം സി​ങ്​ എ​ന്നി​വ​രാ​ണ്​ പ​ഞ്ചാ​ബി​നാ​യി സ്​​കോ​ർ ചെ​യ്ത​ത്.

പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ മ​ല​യാ​ളി താ​രം സി.​കെ. വി​നീ​ത്​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ ക​യ​റി. മ​റ്റൊ​രു ക​ളി​യി​ൽ ട്രാ​വു എ​ഫ്.​സി​യും ഇ​ന്ത്യ​ൻ ആ​രോ​സും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ILeague
News Summary - I-League: Gokulam kerala gets off to a winning start
Next Story