ഐ ലീഗ്: രാജസ്ഥാൻ യുനൈറ്റഡിനെ ഗോകുലം കേരള 1-0ത്തിന് തോൽപിച്ചു
text_fieldsഗോൾ നേടിയ വി.എസ്. ശ്രീകുട്ടന്റെ ആഹ്ലാദം
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്നാം വിജയവുമായി ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ തകർപ്പൻ തിരിച്ചുവരവ്. തിങ്കളാഴ്ച രാത്രി സ്വന്തം കാണികളെ സാക്ഷികളാക്കി രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ 1-0ത്തിന് പരാജയപ്പെടുത്തി മലബാറിയൻസ് പോയന്റ് പട്ടികയിൽ രണ്ടാമതെത്തി.
രാജസ്ഥാൻ ആദ്യ പകുതിയിൽ വരിഞ്ഞുമുറുക്കിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നാണ് ഗോകുലം വിജയം പിടിച്ചെടുത്തത്. 51ാം മിനിറ്റിൽ വി.എസ്. ശ്രീകുട്ടന്റെ മികച്ച ഗോളിലാണ് ആതിഥേയർ ഐ ലീഗിലെ തുടർച്ചയായ രണ്ടാം വിജയം നേടിയത്.
കളി തുടങ്ങുമ്പോൾ നാലാം സ്ഥാനത്തായിരുന്ന ഗോകുലം ബൂട്ടഴിക്കുമ്പോൾ ഏഴ് കളികളിൽനിന്ന് നാല് വിജയത്തോടെ റിയൽ കാശ്മീരിന് പിറകെ എത്തി.

