Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്
text_fieldsbookmark_border
ഗോകുലം കേരള എഫ്.സി താരങ്ങൾ കോട്ടപ്പടി മൈതാനിയിൽ പരിശീലനം നടത്തുന്നു
മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ശനിയാഴ്ച ഇറങ്ങും. വൈകീട്ട് നാലിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്.സിയാണ് എതിരാളികൾ.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് രണ്ടു സമനിലയാണ് ടീമിന് നേടാനായത്. ശ്രീനിധിയാവട്ടെ ആദ്യ കളി ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
രണ്ടാം ഹോം മത്സരത്തിൽ ഗോകുലത്തിനെ നയിക്കുക സൈപ്രസുകാരനായ പുതിയ പരിശീലകൻ ദിമിത്രിസ് ദിമിത്രിയോ ആണ്. മുൻ ചർച്ചിൽ ബ്രദേഴ്സ് എസ്.സി താരം കിംഗ്സ്ലീയെയും മുന്നേറ്റത്തിന് കരുത്തേകാൻ ഗോകുലം ടീമിലെത്തിച്ചിട്ടുണ്ട്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
Next Story

