ഐ ലീഗ്: അപരാജിത കുതിപ്പ് തുടർന്ന് ഗോകുലം
text_fieldsഐ ലീഗിൽ ഐസ്വാൾ എഫ്.സിക്കെതിരെ ഗോകുലം കേരളയുടെ ജോർഡൻ ഫ്ലെച്ചറുടെ മുന്നേറ്റം
കൊൽക്കത്ത: ഐ ലീഗിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. എട്ടാം റൗണ്ടിൽ ഐസ്വാൾ എഫ്.സിയെ 2-1ന് കീഴടക്കിയ ഗോകുലം 18 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
മുഹമ്മദൻ സ്പോർട്ടിങ് (എട്ടു കളികളിൽ 19 പോയന്റ്) ആണ് തലപ്പത്ത്. കെൻക്രെ എഫ്.സിയെ 2-1ന് തോൽപിച്ച ശ്രീനിധി ഡെക്കാൻ (ഒമ്പത് മത്സരങ്ങളിൽ 17 പോയന്റ്) ആണ് മൂന്നാം സ്ഥാനത്ത്. അടുത്ത റൗണ്ടിൽ ചൊവ്വാഴ്ച ശ്രീനിധിയാണ് ഗോകുലത്തിന്റെ എതിരാളികൾ.
ഇരട്ട ഗോൾ നേടിയ ജമൈക്കൻ സ്ട്രൈക്കർ ജോർഡൻ ഫ്ലെച്ചർ ആണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 64, 89 മിനിറ്റുകളിലായിരുന്നു ഫ്ലെച്ചറിന്റെ ഗോളുകൾ. ഇഞ്ചുറി സമയത്ത് ആയുഷ്ദേവ് ഛേത്രി ഐസ്വാളിനായി ഒരു ഗോൾ മടക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

