പഞ്ചാബിനെ തോൽപ്പിച്ച് ഗോകുലം രണ്ടാമത്
text_fieldsകൊൽക്കത്ത: ഐ ലീഗ് രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിൽ ജയത്തോടെ തുടങ്ങി ഗോകുലം കേരള. മുൻ ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ ഗോകുലം പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. കളിയുടെ 17ാം മിനിറ്റിൽ ഡെന്നിസ് ആൻറ്വിയുടെ പെനാൽറ്റി ഗോളിലൂടെയായിരുന്നു ജയം. കളിയുടെ തുടക്കം മുതൽ എതിരാളികളെ സമ്മർദത്തിലാക്കി ആക്രമണം നയിച്ച കേരള ടീമിന് ആദ്യ പകുതിയിലെ പെനാൽറ്റി ഗോളിെൻറ ലീഡ് ആത്മവിശ്വാസമായി.
അവസാന മിനിറ്റ് വരെ പഞ്ചാബ് ആക്രമിച്ചെങ്കിലും മുഹമ്മദ് അവലും ദീപക് ദേവ്റാണിയും പ്രതിരോധം ശക്തമാക്കി കേരള വല കാത്തു. മറ്റു മത്സരങ്ങളിൽ ചർച്ചിൽ 2-1ന് റിയൽ കശ്മീരിനെയും ട്രാവു 4-0ത്തിന് മുഹമ്മദൻസിനെയും തോൽപിച്ചു. ആദ്യ റൗണ്ടിെൻറ തുടർച്ചയായ പോയൻറ് പട്ടികയിൽ ചർച്ചിൽ ബ്രദേഴ്സ് (11 കളി 25 പോയൻറ്) പിന്നിലായി (11-19) രണ്ടാമതാണ് ഗോകുലം.