ഐ ലീഗ്: ഗോകുലത്തിന് ആദ്യ തോൽവി
text_fieldsഷില്ലോങ്: ഐ ലീഗിൽ ഗോകുലം കേരളക്ക് സീസണിലെ ആദ്യ തോൽവി. ഷില്ലോങ് ലജോങ്ങിനെതിരായ എവേ മത്സരത്തിൽ 1-3നായിരുന്നു പരാജയം. 29ാം മിനിറ്റിൽ ഡാനിയൽ ഗോൺക്ലേവ്സിലൂടെ ആതിഥേയർ ലീഡെടുത്തു.
43ാം മിനിറ്റിൽ നിലി പെഡ്രോമോ ഗോൾ മടക്കി. 75ാം മിനിറ്റിൽ ലജോങ്ങിന് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു റെനാൻ ഡിസൂസ. കളി തീരാൻ നേരം ഹാർഡി നോൺഗിബ്രിയും (90+9) സ്കോർ ചെയ്തതോടെ ഗോകുലത്തിന്റെ പതനം പൂർണം. അഞ്ച് മത്സരങ്ങളിൽ 10 പോയന്റുമായി ഗോകുലം മൂന്നാമതാണ്.
മറ്റൊരു മത്സരത്തിൽ ശ്രീനിധി ഡെക്കാൻ 5-0ത്തിന് ട്രാവു എഫ്.സിയെ തകർത്തു. കല്യാണി സ്റ്റേഡിയത്തിൽ ട്രാവുവിന്റെ ഹോം മത്സരത്തിലായിരുന്നു ശ്രീനിധിയുടെ മികവ്. ഇതോടെ അഞ്ച് മത്സരങ്ങളിൽ 10 പോയന്റുമായി ഇവർ ഗോുലത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. 13 പോയന്റുള്ള മുഹമ്മദൻസാണ് ഒന്നാം സ്ഥാനത്ത്.