Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി ബാഴ്​സക്കായി...

മെസ്സി ബാഴ്​സക്കായി സൗജന്യമായി കളിക്കുമെന്ന്​ പ്രതീക്ഷിച്ചുവെന്ന്​ ക്ലബ്​​​ പ്രസിഡന്‍റ് ലാപോർട്ട ​

text_fields
bookmark_border
messi barcelona press conference
cancel
camera_alt

ലയണൽ മെസ്സി

മ​ഡ്രിഡ്​: സ്​പാനിഷ്​ ക്ലബ്​ ബാഴ്​സലോണയുടെ ഇതിഹാസ താരമായിരുന്ന ലയണൽ മെസ്സി ടീം വിട്ടതാണ്​ സമീപകാലത്ത്​ ഫുട്​ബാൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്​ത വിഷയങ്ങളിലൊന്ന്​.

കോവിഡിൽ യൂറോപ്പിലെ ടീമുകളിലേറെയും സാമ്പത്തികമായി തകർന്നപ്പോൾ ബാഴ്​സക്കും പിണഞ്ഞത്​ വൻവീഴ്ച. പുതിയ സാഹചര്യത്തിൽ ഉയർന്ന വേതനം നൽകാനാവില്ലെന്നായതോടെ ടീം വിടാൻ മെസ്സിക്ക്​ അനുമതി നൽകുകയായിരുന്നു.

എന്നാൽ മെസ്സിയുടെ മനസ്സ്​ മാറുമെന്നും ബാഴ്​സക്കായി വേതനം വാങ്ങാതെ കളിക്കാൻ തയാറാകുമെന്ന്​ താൻ പ്രതീക്ഷിച്ചിരുന്നതായും ബാഴ്​സലോണ പ്രസിഡന്‍റ്​ ജോൻ ലാപോർട്ട പറഞ്ഞു. ബാഴ്​സ വിട്ട മെസ്സി ആഗസ്റ്റിലാണ്​ ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയിലേക്ക്​ കൂടുമാറിയത്​.

'അത് സാധ്യമല്ലെന്ന് രണ്ട് കക്ഷികളും മനസ്സിലാക്കുന്ന സമയം വന്നു. ഇരുവർക്കും നിരാശയുണ്ടായിരുന്നു'-കാറ്റലൻ റേഡിയോ സ്​റ്റേഷനായ ആർ.എ.സി1നോട്​ ലാപോർട പറഞ്ഞു.

'മെസ്സിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു താരത്തിന്​ ബാഴ്സ വിടേണ്ടി വന്നത്. തനിക്ക് മെസ്സിയോട് ഫ്രീ ആയി കളിക്കുമോ എന്ന് ചോദിക്കാൻ ആകുമായിരുന്നില്ല. മെസ്സി അങ്ങനെ കളിച്ചോട്ടെ എന്ന് ഇങ്ങോട്ട് ചോദിക്കും എന്ന ചെറിയ പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നു' -ലപോർട പറഞ്ഞു.

മെസ്സിയും ലാപോർട്ടയും

മെസ്സിക്ക്​ ക്ലബിൽ തുടരാൻ താൽപര്യമുണ്ടായിരുന്നെങ്കിലും പി.എസ്​.ജിയുടെ ഭാഗത്ത്​ നിന്നുണ്ടായ സമ്മർദം വളരേ വലുതായിരുന്നുവെന്നും ബാഴ്​സയിൽ തുടർന്നില്ലെങ്കിൽ പി.എസ്.ജിയിൽ പോകു​െമന്ന്​ അവർക്ക്​ അറിയാമായിരുന്നുവെന്ന്​ അ​​ദ്ദേഹം പറഞ്ഞു.

ബാഴ്സക്ക്​ കഴിഞ്ഞ സീസണിൽ 481 ദശലക്ഷം യൂറോ നഷ്ടമാണ്​ രേഖപ്പെടുത്തിയത്​. മൊത്തം കടം 1.35 ബില്യൺ യൂറോയാണ്​. മെസ്സിയുമായി കരാർ പുതുക്കിയിരു​ന്നെങ്കിൽ അത്​ വലിയ പ്രതിസന്ധിയിൽ എത്തുക്കുമായിരുന്നുവെന്ന്​ കഴിഞ്ഞ ആഴ്ച ക്ലബ്​ നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiBarcelonaJoan Laporta
News Summary - I Hoped Lionel Messi Would Offer to Play for Free says Barcelona President Joan Laporta
Next Story