Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'എനിക്ക്​ തിരികെ...

'എനിക്ക്​ തിരികെ പോകണം'- ബാഴ്​സയിലേക്ക്​ മടങ്ങാനൊരുങ്ങി കൗടീന്യോ

text_fields
bookmark_border
എനിക്ക്​ തിരികെ പോകണം- ബാഴ്​സയിലേക്ക്​ മടങ്ങാനൊരുങ്ങി കൗടീന്യോ
cancel

ലിസ്​ബൺ: ബ​േയൺ മ്യൂണിക്കിനൊപ്പം ലിസ്​ബണിൽ ചാമ്പ്യൻസ്​ ലീഗ്​ വിജയാഘോഷത്തി​െൻറ ലഹരിയിലാണ്​ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്​ കൗടീന്യോ. സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിൽ നിന്നും വായ്​പാടിസ്​ഥാനത്തിൽ ജർമനിയിലെത്തിയ കൗടീന്യോ ടീമിനൊപ്പം സീസൺ ട്രെബ്​ൾ തികച്ച സന്തോഷത്തിലാണ്​. എന്നിരുന്നാലും അടുത്ത സീസണിൽ സ്​പെയിനിലേക്ക്​ മടങ്ങനാണ്​​ താരത്തി​െൻറ തീരുമാനം.

'ഞാൻ ഇതിനെക്കുറിച്ച്​ ചിന്തിച്ചിട്ടില്ല. എനിക്ക്​ തിരിച്ച്​ പോകണം. മികച്ച പ്രകടനം പുറ​ത്തെടുത്ത്​ നല്ലൊരു സീസണാക്കി മാറ്റാൻ പ്രയത്​നിക്കണം? എന്നാൽ അത്​ ബാഴ്​സയിലാകുമോ എന്ന്​ എനിക്കറിയില്ല'- മുൻ ലിവർപൂൾ താരം മോവി സ്​റ്റാർ പ്ലസിനോട്​ പറഞ്ഞു.

സീസണിൽ ലാലിഗ കിരീടം റയൽ മഡ്രിഡിന്​ മുന്നിൽ അടിയറവ്​ വെക്കുകയും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ ബയേണിനോട്​ 8-2ന്​ തകർന്നടിയുകയും ചെയ്​ത ബാഴ്​സ വരും സീസണിൽ ഉയർത്തെഴുന്നേൽക്കാനാണ്​ ശ്രമിക്കുന്നത്​.


ഇതി​െൻറ ഭാഗമായി ടീമിനെ അടിമുടി ഉടച്ചു വാർക്കുകയാണ്​ ക്ലബ്​ മാനേജ്​മെൻറ്​. ക്വികെ സെത്യനെ പുറത്താക്കിയ ക്ലബ്​ പുതിയ മാനേജരായി മുൻ താരം കൂടിയായ റൊണാൾഡ്​ കോമാനെ ​െകാണ്ടു വന്നിരിക്കുകയാണ്​. പി.എസ്​.ജിയിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരം നെയ്​മറിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ക്ലബ്​ ത്വരിതപ്പെടുത്തിയിട്ടുണ്ട്​.

ക്വാർട്ടറിൽ ബാഴ്​സക്കെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകളും അസിസ്​റ്റുമായി കൗടീന്യോ തന്നെ അപമാനിച്ച്​ പറഞ്ഞയച്ച ബാഴ്​സലോണ ആരാധകർക്ക്​ അർഹിച്ച മറുപടി നൽകിയിരുന്നു.

11 ഗോളുകളും ഒമ്പത്​ അസിസ്​റ്റുമായാണ്​ കൗടീന്യോ ജർമനിയിൽ സീസൺ അവസാനിപ്പിച്ചത്​. പരിക്കിനെത്തുടർന്ന്​ ബുണ്ട്​സ്​ലിഗയിലെ അവസാനത്തെ എട്ട്​ മത്സരങ്ങൾ താരത്തിന്​ നഷ്​ടമായി.

കഴിഞ്ഞ സീസണിൽ ബാഴ്​സക്കായി 11 ഗോൾ സ്​കോർ ചെയ്​തെങ്കിലും റെക്കോഡ്​ തുകക്ക്​ ടീമിലെത്തിച്ച 28കാര​െൻറ പ്രകടനത്തിൽ സംതൃപ്​തരല്ലായിരുന്ന കാറ്റലൻമാർ ബയേണിന്​ വായ്​പയായി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballPhilippe CoutinhoFC Barcelona
Next Story