Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്ത ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പ് പറയാനാകില്ല -നെയ്മർ

text_fields
bookmark_border
neymer
cancel

ദോഹ: നവംബർ 20 മുതൽ ഖത്തറിൽ മറ്റൊരു ഫുട്ബാൾ ലോകകപ്പിന് കൂടി പന്തുരുളുകയാണ്. ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യമത്സരം. ഇക്കുറിയും ഫേവറിറ്റുകളുടെ പട്ടികയിൽ ബ്രസീലുണ്ട്. ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ തോളിലേറ്റുന്നത് സൂപ്പർതാരമായ നെയ്മറാണ്. മൂന്നാമത്തെ ലോകകപ്പിലാണ് നെയ്മർ ബ്രസീലിനായി ബൂട്ടുകെട്ടുന്നത്. 2014ലെ ആദ്യ ലോകകപ്പിൽ ജർമ്മനിയോട് 7-1ന് തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി. 2018ലെ രണ്ടാം ലോകകപ്പിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്തായി.

ഇപ്പോൾ ഇനിയൊരു ലോകകപ്പിൽ കൂടി താൻ കളിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് നെയ്മർ. അടുത്തൊരു ലോകകപ്പിൽ കൂടി കളിക്കുമെന്ന ഉറപ്പ് തനിക്ക് നൽകാനാവില്ലെന്ന് നെയ്മർ പറഞ്ഞു. ഞാൻ പിതാവുമായി സംസാരിച്ചു. എപ്പോഴും ​ഇക്കാര്യം പിതാവുമായി സംസാരിക്കാറുണ്ട്. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും നെയ്മർ പറഞ്ഞു.

അടുത്തത് എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ചിലപ്പോൾ ഞാൻ ഇനിയൊരു ലോകകപ്പിൽ കളിച്ചേക്കാം. കളിക്കാതെയുമിരിക്കാം. ബ്രസീലിനായി പുതിയൊരു കോച്ച് വന്നാൽ ചിലപ്പോൾ തന്നെ ഇഷ്ടപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'I can't guarantee that': Brazil star Neymar drops massive FIFA World Cup bombshell ahead of Qatar 2022
Next Story