Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഞാ​ൻ നി​ങ്ങ​ളുടെ...

'ഞാ​ൻ നി​ങ്ങ​ളുടെ ആ​രാ​ധകൻ' --–മെ​സ്സി​ക്ക്​ പെ​ലെ​യു​ടെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
ഞാ​ൻ നി​ങ്ങ​ളുടെ ആ​രാ​ധകൻ --–മെ​സ്സി​ക്ക്​ പെ​ലെ​യു​ടെ അ​ഭി​ന​ന്ദ​നം
cancel

റിയോ ഡിജനീറ: ക്ല​ബ്​ ജ​ഴ്​​സി​യി​ലെ ഗോ​ള​ടി​യി​ൽ ത​െൻറ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യ മെ​സ്സി​ക്ക്​ അ​ഭി​ന​ന്ദ​ന​വു​മാ​യി പെ​ലെ. ''നി​ങ്ങ​ളു​ടെ റെ​ക്കോ​ഡ്​ നേ​ട്ട​ത്തി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. അ​തി​നെ​ക്കാ​ളു​പ​രി, ബാ​ഴ്​​സ​ലോ​ണ​യി​ലെ മ​നോ​ഹ​ര​മാ​യ ക​രി​യ​റി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ഒ​രു ക്ല​ബി​നെ ത​ന്നെ ഇ​ഷ്​​ട​പ്പെ​ട്ട്​ ദീ​ർ​ഘ​കാ​ലം അ​വി​ടെ ക​ളി​ക്കു​ക​യെ​ന്ന ന​മ്മു​ടെ​യെ​ല്ലാം ക​ഥ​ക​ൾ ഇ​പ്പോ​ൾ അ​പൂ​ർ​വ​മാ​യി​രി​ക്കു​ന്നു. നി​ങ്ങ​​ളു​ടെ പ്ര​തി​ഭ​യെ ഞാ​നും ആ​രാ​ധി​ക്കു​ന്നു'' -അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ പെ​ലെ പ​റ​ഞ്ഞു.

വലസിയക്കെതിരെ ശനിയാഴ്ച നേടിയ ഹെഡർഗോളോടെയാണ്​ മെസ്സി റെക്കോർഡിനൊപ്പമെത്തിയത്​. സാ​േന്‍റാസിന്​ വേണ്ടി പെലെ അടിച്ചുകൂട്ടിയത്​ 643 ഗോളുകളാണ്​. ബാഴ്​സലോണക്കായി മെസ്സി കുറിച്ചതും 643 ഗോളുകൾ. പെലെ ഇത്രയും ഗോളുകൾ നേടാൻ 665 മത്സരങ്ങൾ എടുത്തപ്പോൾ മെസ്സി 748 മത്സരങ്ങൾ എടുത്തു.

വലസിയക്കെതിരായ ബാഴ്​സലോണയുടെ മത്സരം ഇന്നലെ 2-2ന്​ സമനിലയിൽ കലാശിച്ചിരുന്നു. ആദ്യ പകുതി അവസാനിരിക്കവേ വീണുകിട്ടിയ പെനൽറ്റിയെടുക്കാനെത്തിയ മെസ്സിക്ക്​ പിഴച്ചു. മെസ്സിയുടെ കിക്ക്​ ഗോൾകീപ്പർ ജോമി ഡൊമിനിക്ക്​ തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലൂടെ ജോർഡി ആൽബ വീണ്ടെടുത്ത പന്ത്​ മെസ്സി ഹെഡറിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peleLionel Messi
Next Story