Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ​ട​ക്ക​മി​ല്ലാ​ത്ത...

മ​ട​ക്ക​മി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ക്കി ഹൈ​ദ​രാ​ബാ​ദ്​

text_fields
bookmark_border
മ​ട​ക്ക​മി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ക്കി ഹൈ​ദ​രാ​ബാ​ദ്​
cancel

മ​ഡ്ഗാ​വ്: ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​ക്കും സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ബ​ർ​തൊ​ലോ​മി​യോ ഒ​ഗ്ബെ​ച്ചെ​ക്കും നി​ർ​ത്താ​നു​ള്ള ഭാ​വ​മി​ല്ല. എ​തി​ർ​വ​ല​യി​ൽ ഗോ​ളു​ക​ൾ നി​റ​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ താ​ര​വും ടീ​മും ഇ​ത്ത​വ​ണ ഇ​ര​യാ​ക്കി​യ​ത് പാ​വം നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ. ഹൈ​ലാ​ൻ​ഡേ​ഴ്സി​​നെ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു​വി​ട്ട ഹൈ​ദ​രാ​ബാ​ദ് ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡ് നാ​ലു പോ​യ​ന്റാ​ക്കി ഉ​യ​ർ​ത്തി.

ഹൈ​ദ​രാ​ബാ​ദി​ന് 14 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യ​ന്റാ​ണു​ള്ള​ത്. 12 വീ​തം ക​ളി​ക​ളി​ൽ 22 പോ​യ​ന്റു​ള്ള ജാം​ഷ​ഡ്പൂ​രും 20 പോ​യ​ന്റു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

15 മ​ത്സ​ര​ങ്ങ​ളി​ൽ 10 പോ​യ​ന്റു​മാ​യി 10ാം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ്. ഇ​ര​ട്ട ഗോ​ൾ നേ​ടി​യ ഒ​ഗ്ബെ​ച്ചെ (3, 60) ത​ന്നെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്റെ ഗോ​ൾ​വേ​ട്ട​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്. ആ​കാ​ശ് മി​ശ്ര (45), നി​ഖി​ൽ പൂ​ജാ​രി (84), എ​ഡു ഗാ​ർ​ഷ്യ (88) എ​ന്നി​വ​രാ​ണ് മ​റ്റു ഗോ​ളു​ക​ൾ നേ​ടി​യ​ത്.

നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി മ​ല​യാ​ളി സ്ട്രൈ​ക്ക​ർ വി.​പി. സു​ഹൈ​ർ വ​ല കു​ലു​ക്കി​യെ​ങ്കി​ലും ഓ​ഫ് സൈ​ഡി​ൽ കു​ടു​ങ്ങി. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഗ​നി അ​ഹ്മ​ദ് നി​ഗം, മ​ശ്ഹൂ​ർ ശ​രീ​ഫ് എ​ന്നി​വ​ർ നോ​ർ​ത്ത് ഈ​സ്റ്റ് നി​ര​യി​ൽ പ​ക​ര​ക്കാ​രാ​യി ക​ള​ത്തി​ലെ​ത്തി.

ഒ​ഗ്ബെ​ച്ചെ ​ടോ​പ്സ്കോ​റ​ർ

ബ​ർ​തൊ​ലോ​മി​യോ ഒ​ഗ്ബെ​ച്ചെ 49 ഗോ​ളു​ക​ളു​മാ​യി ഐ.​എ​സ്.​എ​ല്ലി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി. 48 ഗോ​ൾ വീ​തം നേ​ടി​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ സു​നി​ൽ ചേ​ത്രി​യെ​യും ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​ന്ത്യ വി​ട്ട ഫെ​റാ​ൻ കോ​റോ​മി​നെ​സി​നെ​യു​മാ​ണ് ഒ​ഗ്ബെ​ച്ചെ പി​ന്ത​ള്ളി​യ​ത്.

2018-19 സീ​സ​ണി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി 12, അ​ടു​ത്ത സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി 15, ക​ഴി​ഞ്ഞ സീ​സ​ണി​ൽ മും​ബൈ സി​റ്റി​ക്കാ​യി എ​ട്ട്, ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ 14 എ​ന്നി​ങ്ങ​നെ​യാ​ണ് 37കാ​ര​െൻറ ഗോ​ളു​ക​ൾ. സീ​സ​ണി​ലെ ഗോ​ൾ​വേ​ട്ട​ക്കാ​രി​ലും മു​ന്നി​ൽ ഈ 20ാം ​ന​മ്പ​ർ താ​രം ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Northeast UnitedBartholomew OgbecheHyderabad FCISL2021-22
News Summary - Hyderabad FC stays at top of ISL point table after 5-0 thrashing of NorthEast United
Next Story