Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'അതു ഗോളായിരുന്നു';...

'അതു ഗോളായിരുന്നു'; റഫറിയുടെ തെറ്റായ തീരുമാനത്തിൽ ജാംഷഡ്​പൂരിന്​ ജയം നഷ്​ടം

text_fields
bookmark_border
അതു ഗോളായിരുന്നു; റഫറിയുടെ തെറ്റായ തീരുമാനത്തിൽ ജാംഷഡ്​പൂരിന്​ ജയം നഷ്​ടം
cancel

പനാജി: ഒന്നാം സ്​ഥാനത്തേക്ക്​ കയറാനുള്ള ഹൈദരാബാദിൻെറ ശ്രമത്തിന്​ തടയിട്ട്​ ജാംഷഡ്​പൂർ എഫ്​.സി. ആവേശകരമായ ഐ.എസ്​.എൽ മത്സരത്തിൽ കരുത്തരായ ഹൈദരബാദിനെ ജാംഷഡ്​പൂർ 1-1ന്​ സമനിലയിൽ തളച്ചു. അരിടാനെ സറ്റാനെ നേടിയ (50) നേടിയ ഗോളിൽ മുന്നിലെത്തിയ ഹൈദരാബാദിനെ, അവസാന നിമിഷത്തിൽ സ്​റ്റീഫൻ ഇസെ നേടിയ ഗോളിൽ ജാംഷ്​ഡപൂർ ഒപ്പം പിടിക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഒരു ഗോൾ നഷ്​ടമായത്​ ജാംഷഡ്​പൂരിന്​ തിരിച്ചടിയായി.


ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ പകുതി വിരസമായിരുന്നു. ഗോളെന്നു തോന്നിപ്പിച്ച ഒന്നോ രണ്ടോ നീക്കങ്ങൾ മാത്രം. എന്നാൽ, രണ്ടാം പകുതി കളിമാറി. ഇരു കൂട്ടരും ആക്രമണം കനപ്പിച്ചു. 50ാം മിനിറ്റിലാണ്​ ഹൈദരബാദ്​ എഫ്​.സി മുന്നിലെത്തുന്നത്​. ഗോളിയുടെ റീബൗണ്ട്​ പന്ത്​ അടിച്ചു കയറ്റി​ അരിടാനെ സറ്റാനെയാണ്​ ഗോളാക്കുന്നത്​.

എന്നാൽ, തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച ജാംഷഡ്​പൂർ ഏറെ പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു. സ്​റ്റീഫൻ ഇസെയാണ്​ ബുള്ളറ്റ്​ ഷോട്ടിൽ 85ാം മിനിറ്റിൽ ഗോൾ നേടിയത്​. ഇതോടെ സീസണിലെ ഏഴാം സമനിക്ക്​ ആരാധകർ സാക്ഷിയായി.

വിവാദ രംഗങ്ങൾക്കും സാക്ഷിയായ മത്സരം കൂടിയായിരുന്നു ഇത്​. 76ാം മിനിറ്റിൽ ജാംഷഡ്​പൂരിൻെറ ഒരു ഗോൾ റഫറി അനുവദിച്ചില്ല. ​പന്ത്​ തടുക്കാൻ ശ്രമിച്ച ഫൈദരാബാദ്​ ഗോളിയെ ഫൗൾ ചെയ്​തുവെന്ന്​ കാണിച്ചായിരുന്നു, ജാംഷഡ്​പൂരിന്​ റഫറി ഗോൾ നിഷേധിച്ചത്​. തീരുമാനത്തിൽ താരങ്ങൾ ഏറെ നേരം തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, റീപ്ലേയിൽ ഫൗൾ ഇല്ലായിരുന്നുവെന്നും ഒപ്പം പന്ത്​ ഹൈദരാബാദ്​ ഡിഫൻററുടെ കൈൾ തട്ടിയെന്നും വ്യക്​തമായി. ഇതിനു പിന്നാലെയാണ്​ ജാംഷഡ്​പൂർ അർഹിച്ച ഗോൾ നേടുന്നത്​. മത്സരത്തിൽ ഹൈദരാബാദ്​ കോച്ച്​ മാന്വൽ മാർകസിന്​ ചുവപ്പ്​ കാർഡ്​ ലഭിക്കുകയും ചെയ്​തു. '


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL2020-21
Next Story