Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒളിമ്പിക്​സ്​...

ഒളിമ്പിക്​സ്​ ഫുട്​ബാൾ: ബ്രസീൽ-സ്​പെയിൻ ഫൈനൽ​ നാളെ

text_fields
bookmark_border
brazil
cancel

ടോ​ക്യോ: ഒ​ളി​മ്പി​ക്​​സ്​ പു​രു​ഷ ഫു​ട്​​ബാ​ൾ ക​ലാ​​ശ​പ്പോ​രി​ൽ ശ​നി​യാ​ഴ്​​ച​ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ ബ്ര​സീ​ൽ സ്​​പെ​യി​നി​നെ നേ​രി​ടും. ഇന്ത്യൻ സമയം വൈകീട്ട്​ അഞ്ചിനാണ്​ മത്സരം. നി​ല​വി​ലെ സ്വ​ർ​ണ മെ​ഡ​ലു​കാ​രാ​യ കാ​ന​റി​പ്പ​ട മെ​ക്​​സി​കോ​യെ ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്നാ​ണ്​ ഫൈ​ന​ലി​ലെ​ത്തി​യ​ത്. യൂ​റോ ക​പ്പി​ൽ ക​ളി​ച്ച ആ​റു താ​ര​ങ്ങ​ളു​മാ​യി സ്വ​ർ​ണം വെ​ട്ടി​പ്പി​ടി​ക്കാ​നെ​ത്തി​യ സ്​​പെ​യി​ൻ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്.

ഇ​രു ടീ​മു​ക​ളും ര​ണ്ടാം സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട്​ അ​ഞ്ചി​നാ​ണ്​ മ​ത്സ​രം.വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന വ​നി​ത ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ സ്വീ​ഡ​നെ ഷൂ​ട്ടൗ​ട്ടി​ൽ 3-2ന്​ ​തോ​ൽ​പി​ച്ച്​​ കാ​ന​ഡ ക​ന്നി ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണം നേ​ടി. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ക​ളി ​ 1-1ന്​ ​അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ്​ വി​ധി​നി​ർ​ണ​യം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

സ്​​റ്റി​ന ബ്ലാ​ക്​​സ്​​റ്റി​നി​യ​സ്​ (34) നേ​ടി​യ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ സ്വീ​ഡ​നെ 68ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ജെ​സ്സി ഫ്ലെ​മി​ങ്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ​യാ​ണ്​ കാ​ന​ഡ ഒ​പ്പ​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട്​ ഒ​ളി​മ്പി​ക്​​സി​ലും കാ​ന​ഡ​ക്ക്​ വെ​ങ്ക​ല​മാ​യി​രു​ന്നു. പു​രു​ഷ വെ​ങ്ക​ല പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ മെ​ക്​​സി​കോ 3-1ന്​ ​തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazil vs Spain
News Summary - How to watch Brazil vs Spain in Olympics 2020 Final from India?
Next Story