Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാലടിച്ച്​ സൺ;...

നാലടിച്ച്​ സൺ; സതാംപ്​ടണെ തറപറ്റിച്ച്​ ടോട്ടനം

text_fields
bookmark_border
നാലടിച്ച്​ സൺ; സതാംപ്​ടണെ തറപറ്റിച്ച്​ ടോട്ടനം
cancel

ലണ്ടൻ: ​ഗോളടിക്കാൻ ഒരാളും, ഗോളടിപ്പിക്കാൻ മറ്റൊരാളും. അസാധാരണമായ കോമ്പിനേഷനിൽ പിറന്നത്​ ഒന്നും, രണ്ടുമല്ല... മിന്നുന്ന നാല്​ ഗോളുകൾ. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്​സ്​പർ- സതാംപട്​ൻ മത്സരമായിരുന്നു ​േവറി​െട്ടാരു റെക്കോഡി​െൻറ കളിയിടമായത്​.

ഹ്യൂങ്​ മിൻ സൺ നാല്​ ഗോളുമായി സ്​കോർ ബോർഡിൽ ഇടം പിടിച്ചപ്പോൾ ആ നാലിനും സംവിധായകനായത്​ ഹാരി കെയ്​ൻ മാത്രം. കളം വിടും മുമ്പ്​ കെയ്​ൻ സ്വന്തം പേരിലും ഒരു ഗോളടിച്ചു. മത്സരത്തിൽ 5-2ന്​ ടോട്ടൻഹാം ഗംഭീര ജയം കുറിച്ചു. ഒരാളുടെ നാല്​ ഗോളിനും​ മറ്റൊരാൾ അസിസ്​റ്റ്​ ചെയ്യുന്ന സംഭവം പ്രീമിയർ ലീഗിൽ പുതു ചരിത്രമായി.

സീസണിലെ ആദ്യമത്സരത്തിൽ എവർട്ടന്​ മുന്നിൽ 1-0ത്തിന്​ തോറ്റ നാണക്കേടിൽ നിന്നും ടോട്ടൻഹാമിനെ കരകയറ്റുന്നതായിരുന്നു സതാംപ്​ടനെതിരായ വിജയം. 32ാം മിനിറ്റിൽ ഡാനി ഇങ്​സിലൂടെ സതാംപ്​ടൻ വലകുലുക്കിയതിനു ശേഷം ഇഞ്ചുറിടൈമിലായിരുന്നു ടോട്ടൻഹാമി​െൻറ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ സൺ-കെയ്​ൻ കൂട്ട്​ തലങ്ങും വിലങ്ങും ഗോളടിച്ചുകൂട്ടി. 47, 64, 73 മിനിറ്റുകളിൽ സൺ ലക്ഷ്യം കണ്ടു. 82ാം മിനിറ്റിൽ കെയ്​ൻ സ്വന്തംപേരിലും വലകുലുക്കിയതോടെ പട്ടിക തികഞ്ഞു.

എംബാപ്പെ വന്നു; പി.എസ്​.ജിക്ക്​ രണ്ടാം ജയം

പാരിസ്​: തുടർച്ചയായ രണ്ട്​ തോൽവിക്കു ശേഷം, പി.എസ്​.ജിക്ക്​ രണ്ട്​ ജയങ്ങൾ. കോവിഡ്​ മുക്​തനായി തിരികെയെത്തിയ കിലിയൻ എംബാപ്പെ ​െപ്ലയിങ്​ ഇലവനിൽ ഇടം നേടിയ മത്സരത്തിൽ 3-0ത്തിന്​ നിസെയെ തോൽപിച്ചു. എംബാപ്പെ, എയ്​ഞ്ചൽ ഡി മരിയ, മാർക്വിനോസ്​ എന്നിവരാണ്​ സ്​കോർ ചെയ്​തത്​. രണ്ട്​ ദിവസം മുമ്പ്​ മെർട്​സിനെ 1-0ത്തിന്​ ​തോൽപിച്ചിരുന്നു.

നാപോളിക്ക്​ ജയം

റോം: ഇറ്റാലിയൻ സീ​രി 'എ'യിൽ നാപോളിക്ക്​ വിജയത്തുടക്കം. പാർമയെ 2-0ത്തിന്​ തോൽപിച്ചാണ്​ നാപോളി ആദ്യ കളിയിൽ വിലപ്പെട്ട മൂന്ന്​ പോയൻറ്​ സ്വന്തമാക്കിയത്​. റോമ-വെറോണ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ഹാലൻഡ്​ തുടങ്ങി

ഡോർട്​മുണ്ട്​: എർലിങ്​ ഹാലൻഡി​െൻറ ​േഗാൾ വേട്ടയോടെ ബൊറൂസിയ ഡോർട്​മുണ്ടി​െൻറ പുതു സീസണിന്​ തുടക്കം. ബുണ്ടസ്​ ലിഗയിൽ മൊൻഷൻഗ്ലാഡ്​ബാഹിനെ 3-0ത്തിന്​ വീഴ്​ത്തിയപ്പോൾ രണ്ട്​ ഗോളടിച്ചാണ്​ നോർവീജിയൻ താരം വേട്ടക്ക്​ തുടക്കം കുറിച്ചത്​. 35ാം മിനിറ്റിൽ കൗമാരക്കാരൻ ജിയോവനി റെയ്​നയുടെ വകയായിരുന്നു ആദ്യ ഗോൾ.

Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SouthamptonTottenham Hotspur F.CspursHeung Min Son
Next Story