ശ്രവണ വൈകല്യ ഫുട്സാൽ ലോകകപ്പ്: കുവൈത്ത് ടീം പങ്കെടുക്കും
text_fieldsകുവൈത്ത് ഫുട്സാൽ ടീം
കുവൈത്ത് സിറ്റി: ഈ മാസം 10ന് ബ്രസീലിൽ നടക്കുന്ന ശ്രവണ വൈകല്യമുള്ള ആദ്യ ഫുട്സാൽ ലോകകപ്പിൽ കുവൈത്ത് ടീം പങ്കെടുക്കും. ഇതിന് മുന്നോടിയായി കുവൈത്ത് ടീം സ്പെയിനിൽ ഒരുക്കം തുടങ്ങി. 14 അംഗ സംഘം സ്പെയിനിൽ എട്ട് ദിവസത്തേക്ക് കഠിന പരിശീലന ക്യാമ്പ് നടത്തിവരുകയാണെന്ന് ടീം കോച്ച് സലിം അമൻ പറഞ്ഞു. ചൊവ്വാഴ്ച വരെ തുടരുന്ന ക്യാമ്പിനിടെ കുവൈത്ത് ടീം സ്പാനിഷ് ടീമിനെതിരെ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കും.
ബധിരർക്കായുള്ള കുവൈത്ത് സ്പോർട്സ് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ അൻവർ അൽ ഹർബി, ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഹുസൈൻ ബുഹമദ്, ട്രഷറർ ഖലഫ് അൽ ഷമാരി, ടീം മാനേജർ ഫലാഹ് ദബ്ഷ, ആംഗ്യഭാഷ വ്യാഖ്യാതാവ് മഹ്ദി ദഷ്തി എന്നിവർ കുവൈത്ത് ടീമിനൊപ്പമുണ്ട്.
ബ്രസീലിയൻ നഗരമായ സാവോപോളോയിൽ നവംബർ 10 മുതൽ 19 വരെയാണ് ടൂർണമെന്റ്. ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ എന്നിവ ഉൾപ്പെടുന്ന ‘ഗ്രൂപ് എ’ യിലാണ് കുവൈത്ത് ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

