ഹാട്രിക്കുമായി 21കാരൻ ഹാവെട്സ്; ആറു ഗോളുമായി ചെൽസി
text_fieldsലണ്ടൻ: ബയർ ലെവർകൂസനിൽ നിന്നും 90 മില്ല്യൺ യു.എസ് ഡോളറിന് (ഏകദേശം 660 കോടി രൂപ ) ചെൽസി വാങ്ങിയ 21കാരൻ കായ് ഹാവെട്സ് ആദ്യ രണ്ടു മത്സരത്തിൽ തീർത്തും നിറം മങ്ങിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. കോടികൾ എറിഞ്ഞത് വെറുതെയായോ എന്ന് ആരാധകർക്ക് ശരിക്കും തോന്നി. എന്നാൽ, കോച്ച് ഫ്രാങ്ക് ലംപാഡിന് ഈ ജർമൻ യുവതാരത്തിൽ വിശ്വാസമുണ്ടായിരുന്നു. ഇംഗ്ലീഷ് ലീഗ് കപ്പിൽ ബാൺസ്ലിക്കെതിരെ മുന്നേറ്റത്തിൽ വീണ്ടും ഹാവെട്സിനെ നിയോഗിച്ചപ്പോൾ താരം കോച്ചിെൻറ മാനം കാത്തു. തകർപ്പൻ ഹാട്രിക്കോടെയാണ് യുവതാരം ചെൽസിയുടെ പ്രതീക്ഷയാണെന്ന് അറിയിച്ചത്. നിറഞ്ഞു കളിച്ച ചെൽസി 6-0ത്തിനാണ് ബാൺസ്ലിയെ തകർത്തത്.
28, 55, 65 മിനിട്ടുകളിലായിരുന്നു താരത്തിെൻറ ഗോളുകൾ. ടാമി അബ്രഹാം(19), റോസ് ബാക്ക്ലി(28), ഒലീവിയർ ജിറൂഡ്(83) എന്നിവർ മറ്റു ഗോളുകൾ നേടി.
കരുത്തരുടെ പോരാട്ടത്തിൽ ആഴ്സനൽ 2-0ത്തിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. ഒരു ഗോൾ സെൽഫിലൂടെ പിറന്നപ്പോൾ, എഡ്വേർഡ് നികാതിയയാണ് രണ്ടാം ഗോൾ ആഴ്സനലിനായി നേടിയത്.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ന്യൂകാസിൽ യുനൈറ്റഡ് 7-0ത്തിന് മോർകാെമ്പയെ തോൽപിച്ചു. ന്യൂകാസിലിെൻറ ചിരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ന്യൂകാസിലിനായി ബ്രസീലിയൻ സ്ട്രൈക്കർ ജിയോലിൻറൺ രണ്ടു ഗോളുകൾ നേടി.
കാർലോ ആഞ്ചലോട്ടിയുടെ എവർട്ടനും തകർപ്പൻ ജയത്തോടെ ലീഗ് കപ്പിൽ മുന്നേറി. ഫീറ്റ് വുഡിനെ 5-2നാണ് എവർട്ടൻ തകർത്തു വിട്ടത്. എവർട്ടനായി ബ്രസീലിയൻ താരം റിച്ചാർലിസൺ(22, 34), അലക്സ് ഇവോബി(49), ബെർണാഡ്(73), മോയിസെ കീൻ(92) എന്നിവർ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

